പാറ്റ്‌ന: ഷഹീൻ ബാഗിൽ നടന്ന പ്രതിഷേധിത്തിന് കോൺഗ്രസിനെയും ആംആദ്‌മി പാർട്ടിയെയും കുറ്റപ്പെടുത്തി കേന്ദ്ര സഹമന്ത്രി അശ്വിനി കുമാർ ചൗബെ. ഈ നാടകം ഉടൻ അവസാനിക്കണം, അത് സംഭവിക്കുക തന്നെ ചെയ്യും.. കോൺഗ്രസ് പാർട്ടിയും ആംആദ്‌മി പാർട്ടിയും എല്ലാം അതിന് പിന്നിലുണ്ട്, ചൗബെ പറഞ്ഞു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്‍റെ പ്രഭവ കേന്ദ്രമാണ് ഷഹീൻ ബാഗ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലേക്ക് ഷഹീൻ ബാഗ് പ്രതിഷേധക്കാർ ഞായറാഴ്‌ച മാർച്ച് നടത്തിയിരുന്നു. അനുമതി ഇല്ലാതെ നടത്തിയ മാർച്ചായതിനാൽ പൊലീസ് അവരെ തടഞ്ഞു.
ഷഹീൻ ബാഗ് പ്രതിഷേധത്തിന് പിന്നിൽ ആംആദ്‌മിയും കോൺഗ്രസും: കേന്ദ്രമന്ത്രി അശ്വിനി ചൗബെ - Ashwini Choubey
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്‍റെ പ്രഭവ കേന്ദ്രമാണ് ഷഹീൻ ബാഗെന്നും അശ്വിനി ചൗബെ