ETV Bharat / bharat

ഡിജിറ്റല്‍ ഇന്ത്യക്ക് പുതിയ ചലനശക്തി കൈവന്നിരിക്കുന്നു - new momentum to Digital India

ഡിജിറ്റല്‍ സ്വപ്‌നങ്ങള്‍ക്ക് ആവശ്യമായ പുത്തന്‍ ചലന ശക്തി നല്‍കി സ്വപ്‌നം സഫലമാക്കുന്നതിനായുള്ള വലിയ ഒരു അവസരമാണ് ഇന്ന് ഇന്ത്യയുടെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നത്.

ന്യൂഡൽഹി  വിവര സാങ്കേതിക വിദ്യ  ഡിജിറ്റല്‍ ഇന്ത്യ  ഡിജിറ്റല്‍ ഇന്ത്യക്ക് പുതിയ ചലനശക്തി കൈവന്നിരിക്കുന്നു  Digital India  new momentum to Digital India  India
ഡിജിറ്റല്‍ ഇന്ത്യക്ക് പുതിയ ചലനശക്തി കൈവന്നിരിക്കുന്നു
author img

By

Published : Jul 17, 2020, 8:27 PM IST

ന്യൂഡൽഹി: വിവര സാങ്കേതിക വിദ്യാ വിപ്ലവത്തിന്‍റെ ഫലങ്ങളായ ഡിജിറ്റല്‍ വിനോദം, ശാസ്ത്ര സാങ്കേതിക മേഖലകളിലെ നവീനമായ കണ്ടെത്തലുകള്‍ തുടങ്ങിയവ ഓരോ കുടുംബങ്ങളിലേക്കും വ്യക്തികളിലേക്കും പങ്കിടുന്നതിനായുള്ള അനിവാര്യമായ കണ്ണിയും മാധ്യമവുമായി ഇന്‍റർനെറ്റ് ഇന്ന് മാറിയിരിക്കുന്നു. ഇന്‍റർനെറ്റ് സേവനങ്ങള്‍ എല്ലാ പൗരന്മാരുടെയും അടുത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യമിട്ടു കൊണ്ട് ആരംഭിച്ച ഡിജിറ്റല്‍ ഇന്ത്യ കുറേ വര്‍ഷങ്ങളായി ഒച്ചിഴയുന്നതു പോലെയായിരുന്നു മുന്നോട്ട് പോയി കൊണ്ടിരുന്നത്. എന്നാല്‍ ഡിജിറ്റല്‍ സ്വപ്‌നങ്ങള്‍ക്ക് ആവശ്യമായ പുത്തന്‍ ചലന ശക്തി നല്‍കി ആ സ്വപ്‌നം സഫലമാക്കുന്നതിനായുള്ള വലിയ ഒരു അവസരമാണ് ഇന്ന് ഇന്ത്യയുടെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നത്.

അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷങ്ങളിലായി തന്‍റെ കമ്പനി ഇന്ത്യന്‍ കുടുംബങ്ങളിലേക്ക് അവരവരുടെ സ്വന്തം ഭാഷയില്‍ വിവരങ്ങള്‍ കൊണ്ടു ചെന്നെത്തിക്കുന്നതിനായി രാജ്യത്തങ്ങോളമിങ്ങോളമുള്ള ഡിജിറ്റല്‍ വല്‍ക്കരണത്തെ പുതിയ തലങ്ങളില്‍ എത്തിക്കുവാന്‍ 75000 കോടി രൂപ മുതല്‍ മുടക്കുവാന്‍ പോവുകയാണെന്ന് ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചൈ പ്രഖ്യാപിച്ചതാണ് ഇതില്‍ ഏറ്റവും പുതിയ നിര്‍ണായകം.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനുമായി (സി ബി എസ് ഇ) ഗൂഗിള്‍ ഒരു നിർണായക കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഈ വര്‍ഷത്തിന്‍റെ അവസാനത്തോടു കൂടി 10 ലക്ഷം അധ്യാപക ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിനാവശ്യമായ കരാറാണ് ഇത്. റിലയന്‍സ് ജിയോയില്‍ 42000 കോടി രൂപ മുതല്‍ മുടക്കിയ ഫേസ്ബുക്കിന്‍റെ ചുവടുകള്‍ പിന്തുടര്‍ന്നു കൊണ്ട് ഇന്നിപ്പോള്‍ ഗൂഗിളും 30000 ല്‍ പരം കോടി രൂപ ഇന്ത്യയിൽ മുതല്‍ മുടക്കുവാനുള്ള താല്‍പര്യം കാട്ടിയിരിക്കുന്നു.

വന്‍ കിട കമ്പനികളിലും സ്റ്റാര്‍ട്ടപ്പുകളിലും ഓഹരികളില്‍ മുതല്‍ മുടക്കുന്നതിനും അത്തരം കമ്പനികളുമായി പങ്കാളിത്തമുണ്ടാക്കുന്നതിനുമൊക്കെ ഈ വമ്പന്മാര്‍ കാട്ടുന്ന താല്‍പര്യം കൊവിഡ് മഹാമാരി സൃഷ്ടിച്ചിരിക്കുന്ന അശുഭാപ്തി വിശ്വാസത്തിന്‍റെയും വിഷാദത്തിന്‍റെയും കാലഘട്ടത്തില്‍ ഇന്ത്യയില്‍ പുനരുജ്ജീവനത്തിന്‍റെ ഒരു പാത വെട്ടി തുറന്നിരിക്കുന്നു. ഗൂഗിളിന്‍റെ ഏറ്റവും പുതിയ കാല്‍ വെപ്പ് രാജ്യത്തെ എല്ലാ വീടുകളിലും ഇന്‍റർനെറ്റ് സേവനങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യമിട്ടു കൊണ്ട് ആരംഭിച്ച ഡിജിറ്റല്‍ ഇന്ത്യയുടെ നിലവിലുള്ള മന്ദഗതിയിലേക്ക് എങ്ങിനെയായിരിക്കും പുതിയ ശ്വാസവും ഊര്‍ജ്ജവും നല്‍കാന്‍ പോകുന്നത് എന്നുള്ള കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു.

അമേരിക്കയും ചൈനയും തമ്മില്‍ വളര്‍ന്നു വലുതായി കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, ചൈനയില്‍ ബിസിനസ് ചെയ്യുന്നതിന്‍റെ പേരില്‍ ഗൂഗിള്‍, ഫേസ്ബുക്ക്, നെറ്റ്ഫ്ലിക്‌സ്, ട്വിറ്റര്‍ എന്നിങ്ങനെയുള്ള കമ്പനികള്‍ക്കു മേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്വാഭാവികമായും അതോടെ അവരുടെ ശ്രദ്ധ ഇന്ത്യയിലേക്ക് തിരിഞ്ഞു. ചൈന കഴിഞ്ഞാല്‍ 56 കോടി ഇന്‍റർനെറ്റ് ഉപയോക്താക്കളുമായി ലോകത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുകയാണ് ഇന്ത്യ. രാജ്യത്തെ ജനസംഖ്യയുടെ പകുതിക്കു താഴെ വരുന്ന ഈ കണക്ക് ഭാവിയിലെ വ്യാപാര അവസരങ്ങള്‍ ഉറപ്പായും വര്‍ധിക്കും എന്നതിനുള്ള ഒരു വ്യക്തമായ സൂചന തന്നെയാണ്.

ഗല്‍വാന്‍ താഴ്‌വരയിലെ ഏറ്റുമുട്ടലുകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ശേഷം ടിക്‌ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ ഒളിഞ്ഞു കിടക്കുകയായിരുന്ന വിശാലമായ അവസരങ്ങള്‍ ഇരു കൈകളും നീട്ടി കൊണ്ട് ഉപയോഗപ്പെടുത്തുവാന്‍ ഗൂഗിളും മറ്റ് കമ്പനികളും തയ്യാറാകുന്നതു പോലെ തന്നെ, അത് ഇന്ത്യയിലെ ഡിജിറ്റല്‍ സാന്നിധ്യത്തെ അതിവേഗത്തിലാക്കുന്നതിനുള്ള ഒരു അവസരം എന്ന നിലയില്‍ നമുക്കും ഒരുപോലെ ഗുണം ചെയ്യുന്ന കാര്യമാണ്. യു എസ്, കാനഡ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ തങ്ങളുടെ കമ്പനികള്‍ക്ക് ഒരു ലക്ഷം കോടി ഡോളറിലധികം മൊത്ത വരുമാനം സൃഷ്‌ടിച്ചു കൊടുക്കുവാന്‍ കഴിഞ്ഞ സത്യ നാഥല്ല, അരവിന്ദ് കൃഷ്ണ, ലക്ഷ്മി മിത്തല്‍ എന്നിവരെല്ലാം തന്നെ ഇവിടേയും മുതല്‍ മുടക്കുവാന്‍ താല്‍പര്യമുള്ളവരാണ്. ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് ഇത് വലിയൊരു പിന്തുണയായി മാറുമെന്ന് കണക്കാക്കപ്പെടുന്നു.

വന്‍കിട കമ്പനികളായ ഫേസ്ബുക്കും ഗൂഗിളുമൊക്കെ അഭിലാഷ പൂര്‍ണമായ പദ്ധതികളുമായി വന്നെത്തി കൊണ്ടിരിക്കുന്ന സമയത്ത് ഡാറ്റാ സ്വകാര്യതയിലും, ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയിലുമൊക്കെ കേന്ദ്ര സര്‍ക്കാരും അടിയന്തരമായ ശ്രദ്ധ പതിപ്പിക്കണം. രണ്ട് ദശാബ്‌ദങ്ങള്‍ക്ക് മുന്‍പ് പാര്‍ലമെന്‍റ് അംഗീകരിച്ചതും 2008ല്‍ ഭേദഗതി ചെയ്‌തതുമായ ഐ ടി നിയമങ്ങള്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ ഫലപ്രദമായി സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് നിരവധി വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞതാണ്.

യൂറോപ്യന്‍ യൂണിയന്‍റെ ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷൻ റഗുലേഷന്‍സ് (പൊതു വിവര സംരക്ഷണ നിയമങ്ങള്‍) കിടപിടിക്കത്തക്ക വിധമുള്ള ഒരു മാതൃകാ വ്യക്തിഗത വിവര സുരക്ഷാ ബില്‍ സംയുക്ത പാര്‍ലിമെന്‍ററി കമ്മിറ്റി പരിഗണിച്ചു വരുന്നുണ്ട്. ശക്തമായ നിയമങ്ങള്‍ പാസാക്കുകയും, ഇന്‍റർനെറ്റ് സേവനങ്ങള്‍ മൗലിക അവകാശങ്ങളായി അംഗീകരിച്ചു കൊണ്ട് അവ ശക്തമായ രീതിയില്‍ നടപ്പാക്കുകയും അതോടൊപ്പം തന്നെ ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങളുടെ സ്വകാര്യതയ്ക്കും സുരക്ഷക്കും ഒരു ദോഷവും സംഭവിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്യേണ്ടത് ഇന്ത്യന്‍ ജനതയുടെ സ്വപ്‌ങ്ങള്‍ പൂവണിയുന്നതിനായി ഈ മാറിയ സാഹചര്യങ്ങളില്‍ അനിവാര്യമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.