ഇംഫാൽ : മണിപ്പൂരിൽ ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച 967 പേർക്കെതിരെ കേസെടുത്തു. ബുധനാഴ്ച മണിപ്പൂരിൽ ഉടനീളം നടന്ന പരിശോധനയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്ത 967 പേർക്കെതിരെ പൊലീസ് കേസെടുത്തു. 866 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി പിഴ ചുമത്തി. തൗബാൽ ജില്ലയിൽ മാത്രം 263 പേരെയാണ് അറസ്റ്റ് ചെയ്തത്. 'നൊ മാസ്ക് നൊ പെട്രോൾ' ക്യാമ്പയിനിന്‍റെ ഭാഗമായി മാസ്ക് ധരിക്കാത്തവർക്കു പെട്രോൾ പമ്പിൽ പ്രവേശനം നിഷേധിക്കുന്നുണ്ട്.