ETV Bharat / bharat

നിസാമുദീൻ ജമാഅത്ത്; പഞ്ചാബിൽ നിന്നുള്ള ഒമ്പത് പേര്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തില്‍ - Tablighi Jamaat meet

ഡൽഹിയിലെ ക്വാറന്‍റൈനിൽ കഴിയുന്നവരുമായി അധികൃതരും കുടുംബങ്ങളും ബന്ധപ്പെടുന്നുണ്ട്. ലുധിയാന, പത്താൻ‌കോട്ട്, സംഗ്രൂർ, ബർണാല എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് ഒമ്പത് പേരും

നിസാമുദീൻ ജമാഅത്ത് പഞ്ചാബ് ഡൽഹി Tablighi Jamaat meet Punjab
നിസാമുദീൻ ജമാഅത്ത്; പഞ്ചാബിൽ നിന്ന് പങ്കെടുത്ത 9 പേർ നാട്ടിലേക്ക് എത്തിയിട്ടില്ല
author img

By

Published : Apr 1, 2020, 11:51 PM IST

ചണ്ഡിഗഡ്: ഡൽഹിയിലെ നിസാമുദീൻ ജമാഅത്തിൽ പഞ്ചാബിൽ നിന്നുള്ള ഒമ്പത് പേർ പങ്കെടുത്തു. എന്നാൽ അവർ ആരും തന്നെ പഞ്ചാബിൽ തിരിച്ചെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു ഡൽഹിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന അവരുമായി അധികൃതരും കുടുംബങ്ങളും ബന്ധപ്പെടുന്നുണ്ട്. ലുധിയാന, പത്താൻ‌കോട്ട്, സംഗ്രൂർ, ബർണാല എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് ഒമ്പത് പേരും.

ലുധിയാന നിന്നും നാലുപേർ നിസാമുദീൻ ജമാഅത്തിൽ പങ്കെടുത്തു. അവർ നിലവിൽ ഡൽഹിയിൽ നിരീക്ഷണത്തിലാണെന്ന് ലുധിയാന പൊലീസ് കമ്മീഷണർ രാകേഷ് അഗർവാൾ പറഞ്ഞു. ധദ്രിയൻ ഗ്രാമത്തിൽ നിന്നുള്ള ഒരാൾ സഭയിൽ പങ്കെടുത്തിരുന്നു.അദ്ദേഹവും നിരീക്ഷണത്തിൽ തുടരുകയാണ്. എന്നാൽ മുൻകരുതൽ നടപടിയെന്ന നിലയിൽ അദ്ദേഹത്തിന്‍റെ കുടുംബത്തെ ഹോം ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചതായി സംഗ്രൂർ ഡെപ്യൂട്ടി കമ്മീഷണർ ഗാൻഷ്യം തോറി പറഞ്ഞു. പത്താൻ‌കോട്ടിൽ‌ നിന്ന് പോയ രണ്ട് പേർ ഡൽഹിയിൽ നിരീക്ഷണത്തിൽ തുടരുന്നയായി പത്താൻ‌കോട്ട് ഡെപ്യൂട്ടി കമ്മീഷണർ ഗുർ‌പ്രീത് സിംഗ് ഖൈറ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.