ന്യൂഡല്‍ഹി: നിര്‍ഭയ കേസ് കഴിഞ്ഞ് 8 വര്‍ഷം കഴിഞ്ഞിട്ടും ഡല്‍ഹിയില്‍ സ്‌ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ കുറവ് വന്നിട്ടില്ല. ഈ വര്‍ഷം ഒക്‌ടോബര്‍ വരെ 1429 ബലാത്സംഗ കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. കഴിഞ്ഞ വര്‍ഷം 1884 കേസുകളാണ് ഇതേ കാലയളവില്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. വര്‍ഷാവസാനം 2184 പീഡന കേസുകളാണ് ഡല്‍ഹിയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്‌തത്. 2012ല്‍ 706 കേസുകളാണ് തലസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്‌തത്. ഈ വര്‍ഷം ഒക്‌ടോബര്‍ വരെ സ്‌ത്രീകള്‍ക്കെതിരെ 1791 അതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. കഴിഞ്ഞ വര്‍ഷം ഇത് 2921 ആയിരുന്നു.
സ്‌ത്രീകളെ തട്ടികൊണ്ടുപോയ 2226 കേസുകളാണ് ഈ വര്‍ഷം ഒക്‌ടോബര്‍ വരെ രജിസ്റ്റര്‍ ചെയ്‌തത്. 2019ല്‍ ഈ കണക്കുകള്‍ 2988 ആയിരുന്നു. 2019ന്‍റെ അവസാനത്തോടെ ഡല്‍ഹിയില്‍ സ്‌ത്രീകളെ തട്ടികൊണ്ടുപോയ 3471 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. സ്‌ത്രീധന മരണവുമായി ബന്ധപ്പെട്ട 94 കേസുകളാണ് ഡല്‍ഹിയില്‍ ഈ വര്‍ഷം ഒക്‌ടോബര്‍ വരെ റിപ്പോര്‍ട്ട് ചെയ്‌തത്. 2019ല്‍ 103 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തു.