ന്യൂഡൽഹി: പിസ ഡെലിവെറി ബോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കിഴക്കൻ ഡൽഹിയിലെ 72 കുടുംബങ്ങളോട് വീടുകളിൽ ക്വാറന്‍റൈനിൽ കഴിയണമെന്ന് സൗത്ത് ഡൽഹി ജില്ലാ മജിസ്‌ട്രേറ്റ് ബി.എം. മിശ്ര ആവശ്യപ്പെട്ടു.
മാൽവിയ നഗർ പ്രദേശത്തെ പ്രശസ്ത പിസ്സ വിതരണ ശൃംഖലയിലെ ഡെലിവറി ബോയ്ക്കാണ് ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ 16 സഹപ്രവർത്തകരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. എന്നാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഇവരെല്ലാവരും നിരീക്ഷണത്തിലാണ്.
പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും സാധനങ്ങള്‍ എത്തിക്കുമ്പോള്‍ എല്ലാവരും മാസ്ക്കുകൾ ഉപയോഗിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട് എന്നും മജിസ്ട്രേറ്റ് ബി.എം. മിശ്ര പറഞ്ഞു.