ഇന്ത്യൻ ഭരണഘടന നിലവില്‍ വന്ന ശേഷമുള്ള മാറ്റങ്ങളെ കുറിച്ച് സംസാരിച്ച സുപ്രീംകോടതി അഭിഭാഷകൻ എസ്‌പി സിങ് ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷമുള്ള ജമ്മുകശ്‌മീരിന്‍റെ വികസനം, ഇന്ത്യയുടെ വികസനത്തില്‍ ഭരണ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു.
ഭരണഘടന നിലവില്‍ വന്ന ശേഷം ഇന്ത്യയുടെ വികസനവും മാറ്റങ്ങളും
ഭരണഘടന അംഗീകരിച്ചതിനുശേഷം ഇന്ത്യക്ക് വിവിധ തരത്തിലുള്ള പ്രതിസന്ധികളെ അതിജീവിക്കേണ്ടതുണ്ടായിരുന്നു. ദാരിദ്ര്യം നിർമാജനം, ജുഡീഷ്യറിയുടെ സുതാര്യത നിലനിർത്തുക, സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുക, കൃഷി- പ്രതിരോധം തുടങ്ങി വിവിധ മേഖലകളിൽ ശാസ്ത്ര സാങ്കേതിക വിദ്യയുടെയും വികസനത്തിന്‍റെയും സ്ഥിരത ഉറപ്പുവരുത്തുക എന്ന കാര്യങ്ങൾ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്ന് എസ്‌പി സിംഗ് പറഞ്ഞു.
ഇന്ത്യയുടെ പ്രതിരോധ സാങ്കേതിക സംവിധാനങ്ങൾ ഇപ്പോൾ വികസിത രാജ്യങ്ങൾക്ക് സമാന്തരമാണ്. സമാന്തരമല്ലെങ്കിൽ അത് വികസനത്തിന്‍റെ വലിയ പാതയിലാണ്. കാർഷിക പരിഷ്കാരങ്ങൾ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുകയും കാർഷിക വിഭവങ്ങൾ അടക്കമുള്ളവ ഇറക്കുമതി ചെയ്യുന്ന അവസ്ഥയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ധാന്യങ്ങളിലേക്ക് ഇന്ത്യൻ വ്യവസായം വികസിച്ചുവെന്നും സിഗ് പറഞ്ഞു.
ഭരണഘടന നിലവിൽ വന്നതിനുശേഷം സാമൂഹിക സന്തുലിതാവസ്ഥയിലെ മാറ്റങ്ങളെക്കുറിച്ച് സംസാരിച്ച സിംഗ്, 1950 ന് ശേഷം ഇന്ത്യ സ്വന്തം നിലവാരം സ്വീകരിച്ച് വികസനം കൈവരിക്കാൻ സ്വയംപര്യാപ്തമാക്കി.
ആർട്ടിക്കിൾ 370 - ജമ്മുകശ്‌മീരിന്‍റെ വികസനം
ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ആർട്ടിക്കിൾ 370 ഒരു താൽക്കാലിക വ്യവസ്ഥയായിരുന്നു. അത് റദ്ദാക്കിയത് ശരിയായ നടപടിക്രമം ആണ്. ആർട്ടിക്കിൾ 370ന്‍റെ പേരിലുള്ള ആനുകൂല്യങ്ങൾ അനുഭവിച്ചിരുന്ന രാഷ്ട്രീയ പാർട്ടികൾക്ക് അത് റദ്ദാക്കിയപ്പോൾ പരിഭവങ്ങളുണ്ടാകാം.
ഇന്ത്യയുടെ വികസനത്തില്‍ ഭരണ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണം
1971 ലെ യുദ്ധത്തിനുശേഷം ബംഗാളിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പനത്തിന് വിധേയരായപ്പോൾ മുതല്‍ കൃത്യമായ നിയമങ്ങൾക്ക് വേണ്ടി വിവിധ നേതാക്കൾ പാർലമെന്‍റില്‍ ശബ്ദമുയർത്തിയിരുന്നു. പൗരത്വത്തില്‍ രാഷ്ട്രീയം ഉണ്ടാകരുത്. ജനാധിപത്യ വ്യവസ്ഥയില്‍ ശബ്ദമുയര്‍ത്താന്‍ എല്ലാവര്‍ക്കും അവകാശമുള്ളതിനാല്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നില്ല. ഭരണ കക്ഷിയെയും കുറ്റപ്പെടുത്തുന്നില്ലെന്നും എസ്‌പി സിംഗ് വ്യക്തമാക്കി.