ലഖ്‌നൗ: പാക്കിസ്ഥാനിൽ 18 വർഷത്തെ ജയിൽ വാസത്തിന് ശേഷം മോചിതയായ ഹസീന ബീഗം(65) ഹൃദയാഘാദത്തെ തുടർന്ന് അന്തരിച്ചു. ഈ വർഷം ജനുവരി 27നാണ് ഹസീനയെ പാക്കിസ്ഥാൻ ഇന്ത്യക്ക് കൈമാറിയത്.
ഭർത്താവിന്‍റെ ബന്ധുക്കളെ കാണാൻ 18 വർഷം മുമ്പ് പാകിസ്ഥാനിലേക്ക് പോയ ഹസീന പാസ്പോർട്ട് നഷ്‌ടപ്പെട്ടതിനെ തുടർന്ന് ലാഹോറിൽ അറസ്റ്റിലാവുകയായിരുന്നു.ഹസീന ബീഗത്തിന്‍റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് റാഷിദ്‌പുരയിലെ മൊഹമാദിയ പള്ളിയിൽ നടന്നു.