പട്‌ന: ബിഹാറിൽ 5,353 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടിച്ചെടുത്തു. ബിഹാറിലെ ദർബംഗ ജില്ലയിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 2016ലെ ബീഹാർ എക്സൈസ് നിയമപ്രകാരം സംസ്ഥാനത്ത് മദ്യം ഉപഭോഗം, ഉത്പാദനം, സംഭരണം, വ്യാപാരം, ഗതാഗതം, വിൽപ്പന എന്നിവ നിരോധിച്ചിരുന്നു. പശ്ചിമ ബംഗാൾ രജിസ്ട്രേഷനിലുള്ള ട്രക്കിൽ നിന്നാണ് 5,353 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്‍റെ 596 ബോക്സുകൾ പിടിച്ചെടുത്തത്. ദേശീയപാത 57ൽ വാഹനപരിശോധനയ്ക്കിടെയാണ് മദ്യം പിടിച്ചെടുത്തത്. ഏകദേശം 5 ലക്ഷം രൂപയുടെ മദ്യമാണ് പിടിച്ചെടുത്തത്. അറസ്റ്റിലായവർ പശ്ചിമ ബംഗാളിലെ നോർത്ത് ദിനാജ്പൂർ ജില്ലയിലും അസമിലെ കരിംഗഞ്ച് ജില്ലയിലുമുള്ളവരാണ്.
ബിഹാറിൽ 5,353 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടിച്ചെടുത്തു - ദർബംഗ
പശ്ചിമ ബംഗാൾ രജിസ്ട്രേഷനിലുള്ള ട്രക്കിൽ നിന്നാണ് 5,353 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്‍റെ 596 ബോക്സുകൾ പിടിച്ചെടുത്തത്. ഏകദേശം 5 ലക്ഷം രൂപയുടെ മദ്യമാണ് പിടിച്ചെടുത്തത്.