ലഖ്‌നൗ: ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിൽ അഞ്ച് വയസുകാരനെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
ഭോജ്‌പൂര്‍ പൊലീസ് സ്റ്റേഷൻ പ്രദേശത്തെ വാജിദ്‌പൂർ തിഗ്രി ഗ്രാമത്തിലാണ് സംഭവം. വീടിന് പുറത്ത് കളിക്കുന്നതിനിടെ വ്യാഴാഴ്ച ഉച്ചയോടെ ഉസ്‌മാന്‍റെ മകന്‍ ഫൈസനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് കുട്ടിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ തിരച്ചിലിനിടെ, അടച്ച ഇഷ്ടിക ചൂളയ്ക്കടുത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴുത്ത് കത്തി ഉപയോഗിച്ച് മുറിച്ച നിലയിലാണ് മൃതദേഹം കാണ്ടെത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എസ്‌പി ദേഹാത് ഉദയ് ശങ്കർ പറഞ്ഞു.