ETV Bharat / bharat

തെലങ്കാനയിൽ 41പേർക്ക് കൂടി കൊവിഡ്; നാല് രോഗികൾ മരിച്ചു - GHMC lock down

തെലങ്കാനയിലെ ആകെ കൊവിഡ് കേസുകൾ 1,854 ആണ്. ഇതുവരെ മൊത്തം 53 പേർ മരിച്ചു

തെലങ്കാന കൊറോണ  ഹൈദരാബാദ് കൊവിഡ്  ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ  രംഗാ റെഡ്ഡി ജില്ല  corona  telangana  hyderabad  GHMC lock down  Greater Hyderabad Municipal Corporation
തെലങ്കാനയിൽ 41പേർക്ക് കൂടി കൊവിഡ്
author img

By

Published : May 25, 2020, 12:05 AM IST

ഹൈദരാബാദ്: തെലങ്കാനയിൽ പുതുതായി 41പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,854 ആയി ഉയർന്നു. കൂടാതെ, ഇന്ന് സംസ്ഥാനത്ത് വൈറസ് ബാധിച്ച് നാല് രോഗികൾ മരിച്ചതായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പുതിയ കേസുകളിൽ 23 എണ്ണം ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലുള്ളവരാണ്. രംഗാ റെഡ്ഡി ജില്ലയിലും ഒരു കേസ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇന്ന് വൈറസ് സാന്നിധ്യം കണ്ടെത്തിയതിൽ 11പേർ മറ്റ് സംസ്ഥാനങ്ങളിലെ ആളുകളാണ്. ഇതിനു പുറമെ, വിദേശത്ത് നിന്ന് എത്തിയ ആറു പേർക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് നാല് പേർ കൂടി മരിച്ചതോടെ ആകെ മരണങ്ങൾ 53 ആയി ഉയർന്നു. സംസ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്ന 24 രോഗികൾ സുഖം പ്രാപിച്ചപ്പോൾ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 1,092 ആയി. അതേ സമയം, തെലങ്കാനയിലെ സജീവ കേസുകൾ 709 ആണ്.

സംസ്ഥാനത്തേക്ക് വിമാനങ്ങളിലും റോഡ്, റെയിൽ മാർഗങ്ങൾ വഴിയും തിരിച്ചെത്തുന്നവരെ സ്‌ക്രീനിങ്ങിന് വിധേയമാക്കുന്നതായും ഇവരെ വീടുകളിലും സർക്കാർ സൗകര്യമൊരുക്കുന്ന നിരീക്ഷണകേന്ദ്രങ്ങളിലും നിരീക്ഷണത്തിനായി ഉൾപ്പെടുത്തുന്നുവെന്നും അധികൃതർ അറിയിച്ചു. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവരെ ഐസൊലേഷനിലാണ് പാർപ്പിക്കുന്നതെന്നും ഇവരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വിശദമാക്കി. കൂടാതെ, പട്ടണങ്ങളിലും ഗ്രാമങ്ങളിലും പുതുതായി ഏതെങ്കിലും അതിഥി തൊഴിലാളികൾ എത്തിയാൽ ആ വിവരം പ്രാദേശിക അധികാരികൾ പൊലീസിന് കൈമാറണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.