ETV Bharat / bharat

ഉത്തർപ്രദേശിലെ ചന്ദൗലിയിൽ ചരക്ക് ട്രെയിൻ ഇടിച്ച് നാല് പേര്‍ മരിച്ചു - people run over by train

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല, മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

Train accident  UP train incident  Indian Railway  Government Railway Police  people run over by train  രക്ക് ട്രെയിൻ ഇടിച്ച് മരിച്ചു
ഉത്തർപ്രദേശിലെ ചന്ദൗലിയിൽ ചരക്ക് ട്രെയിൻ ഇടിച്ച് നാല് പേര്‍ മരിച്ചു
author img

By

Published : May 27, 2020, 3:18 PM IST

ലഖ്‌നൗ: ഉത്തർപ്രദേശിലെ ചന്ദൗലിയിൽ ചരക്ക് ട്രെയിൻ ഇടിച്ച് നാല് പേർ മരിച്ചു.ഡിഡിയു ജംഗ്ഷനിൽ നിന്ന് ചന്ദൗലിയിലേക്ക് വന്ന ചരക്ക് ട്രെയിൻ സർദാർ കോട്‌വാലി പ്രദേശത്തെ ഹിനൗട്ട ഗ്രാമത്തിനടുത്തുള്ള താഴ്‌വരയിലൂടെയാണ് കടന്നു പോയത്. ഇവിടെ വെച്ചാണ് അപകടം ഉണ്ടായത്. അപകടം ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ ലോക്കോ പൈലറ്റ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു.

വിവരം ലഭിച്ചതോടെ റെയിൽ‌വേ പൊലീസ് (ജി‌ആർ‌പി), റെയിൽ‌വേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ‌പി‌എഫ്), കോട്‌വാലി പൊലീസ് തുടങ്ങിയവര്‍ സ്ഥലത്തെത്തി.മരിച്ച നാല് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.