അഹമ്മദാബാദ്: ടെക്‌സ്‌റ്റൈല്‍ ഫാക്‌ടറിയിലെ കെമിക്കല്‍ മാലിന്യം നിറഞ്ഞ ടാങ്ക് ശുചിയാക്കുന്നതിനിടെ നാല് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. അഹമ്മദാബാദിലെ ദോല്‍ക്ക ജില്ലയില്‍ ശനിയാഴ്‌ച രാത്രിയായിരുന്നു സംഭവം. സിമേജ് ദോളിയില്‍ സ്ഥിതി ചെയ്യുന്ന ചില്‍പ്പാല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിലെ തൊഴിലാളികളാണ് മരിച്ചത്. ടാങ്ക് ശുചിയാക്കുന്നതിനിടെ പൈപ്പ് പൊട്ടി വാതക ചോര്‍ച്ചയുണ്ടായതാണ് മരണകാരണമായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെമിക്കല്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികള്‍ മരിച്ചു - അഹമ്മദാബാദ്
ടാങ്ക് ശുചിയാക്കുന്നതിനിടെ പൈപ്പ് പൊട്ടി വാതക ചോര്‍ച്ചയുണ്ടായതാണ് മരണകാരണമായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.