ETV Bharat / bharat

നയതന്ത്ര പ്രതിനിധികളുടെ സന്ദർശനത്തിൽ പ്രതിഷേധം; നാല് പേർ അറസ്റ്റിൽ - ജമ്മു കശ്‌മീർ സന്ദർശനം

പ്രതിനിധികളുടെ സന്ദർശനത്തിൽ പ്രയോജനമില്ലെന്നും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

J&K news  Protest in Jammu  Foreign envoys J&K visit  Protesters detained in J-K  നയതന്ത്ര പ്രതിനിധികളുടെ സന്ദർശനത്തിൽ പ്രതിഷേധം  ജമ്മു കശ്‌മീർ സന്ദർശനം  ജമ്മു കശ്‌മീർ
നയതന്ത്ര പ്രതിനിധികളുടെ സന്ദർശനത്തിൽ പ്രതിഷേധം; നാല് പേർ അറസ്റ്റിൽ
author img

By

Published : Feb 12, 2020, 11:27 PM IST

ശ്രീനഗർ: വിദേശത്ത് നിന്നുള്ള നയതന്ത്ര പ്രതിനിധികളുടെ ജമ്മു കശ്‌മീർ സന്ദർശനത്തിൽ പ്രതിഷേധിച്ച നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. 'ഞങ്ങൾ കശ്‌മീർ യൂത്ത് പവർ ടീമാണ്' എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിയാണ് സംഘം പ്രതിഷേധിച്ചത്. പ്രതിനിധികളുടെ സന്ദർശനത്തിൽ പ്രയോജനമില്ലെന്നും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്നും പ്രതിഷേധക്കാർ പറഞ്ഞു.

25 അംഗ വിദേശ പ്രതിനിധി സംഘം രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് കശ്‌മീരിൽ എത്തിയത്. ജർമനി, ഫ്രാൻസ്, കാനഡ, അഫ്‌ഗാനിസ്ഥാൻ, ചെക്ക് റിപ്പബ്ലിക്, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പ്രതിനിധിസംഘത്തിലുള്ളത്. കശ്‌മീരിലെ സിവിൽ സൊസൈറ്റി പ്രതിനിധികളുമായുള്ള ചർച്ചക്ക് ശേഷം സംഘം ജമ്മുവിലേക്ക് പോകും. ശ്രീനഗറിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥർ പ്രതിനിധിസംഘത്തിനെ അറിയിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.