റാഞ്ചി: പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മൂന്ന് നക്‌സല്‍ പ്രവർത്തകർ പിടിയില്‍. ഇവരുടെ പക്കല്‍ നിന്നും രണ്ട് തോക്കുകളും 29 വെടിയുണ്ടകളും മൂന്ന് മൊബൈല്‍ ഫോണുകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
നാംകും- പന്ത്ര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ശനിയാഴ്‌ച രാത്രിയാണ് ഇവര്‍ പിടിയിലാകുന്നത്. വാടക വീടെടുത്ത് ഇവര്‍ നഗരത്തിലെ ബിസിനസ് പ്രമുഖരെ ഫോണ്‍ വിളിച്ച് പണം ആവശ്യപ്പെട്ടതായും റാഞ്ചി സീനിയര്‍ എസ്.പി സുരേന്ദ്ര കുമാര്‍ പറഞ്ഞു.