ദിബ്രുഗ (അസം): ടിൻസുകിയയില്‍ കാൽനടയാത്രക്കാര്‍ക്ക് നേരെ കാര്‍ ഇടിച്ചു കയറി അമ്മയും മകളുമടക്കം മൂന്ന് സ്‌ത്രീകള്‍ മരിച്ചു. ശനിയാഴ്ച പുലർച്ചെ 5.30ഓടെയാണ് സംഭവം. മഹാലയ ഉത്സവത്തില്‍ പങ്കെടുക്കാനായി ദുർഗബാരി ഹാളിന് സമീപത്തുള്ള റോഡിലൂടെ നടക്കുകയായിരുന്ന സ്‌ത്രീകളുടെ ഇടയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാറോടിച്ച ഗൗരവ് ഡേ എന്നയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ എല്‍പ്പിച്ചു.
നുമാലി ബറുവ (47), റിറ്റാമോണി ഗോഹെയ്ൻ (45), മകൾ പ്രിയ (21) എന്നിവരാണ് മരിച്ചത്. ഇതില്‍ നുമാലി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു. മറ്റ് രണ്ടുപേര്‍ ടിൻസുകിയ സിവിൽ ആശുപത്രിയിൽ വച്ച് മരിച്ചു. ദിതിമോണി ഗോഹെയ്ൻ, സംഗിതാദേവി, പല്ല കുമാരി, ലക്ഷ്മി സാഹ, പ്രസൻജിത് മജുംദാർ, അഭിനാഷ് ഗോഹെയ്ൻ, ബസന്ത ചാങ്മായ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
സംഭവംശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. പ്രകോപിതരായ നാട്ടുകാര്‍ ഇയാളെ മർദിക്കുകയും ചെയ്‌തു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു പൊലീസുകാരനെയും പ്രതി ആക്രമിച്ചു. ജനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാറോടിച്ച ഗൗരവ് ഡേയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും, ഇയാളുടെ കാര്‍ കസ്‌റ്റഡിയിലെടുത്തിട്ടുണ്ടെന്നും ടിൻസുകിയ എസ്പി ശിലാദിത്യ ചെട്ടിയ പറഞ്ഞു.