ETV Bharat / bharat

അസമിൽ 25 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

author img

By

Published : Jun 13, 2020, 6:31 PM IST

സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,718. രോഗമുക്തി നേടിയവർ 1,584.

COVID-19 cases in Assam  Assam  Guwahati  അസം  അസം കൊവിഡ്  ഗുവാഹത്തി
അസമിൽ 25 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഗുവാഹത്തി: അസമിൽ 25 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,718 ആയി. 2,123 പേർ ചികിത്സയിൽ തുടരുമ്പോൾ 1,584 പേർ രോഗമുക്തി നേടി. എട്ട് പേർ മരിച്ചു. വെസ്റ്റ് കാർബി ആംഗ്ലോങ്ങിൽ നിന്നും പത്ത്, ജോർഹട്ടിൽ നിന്നും അഞ്ച്, ബക്‌സയിൽ നിന്നും മൂന്ന്, കാർബി ആംഗ്ലോങ്ങിൽ നിന്നും മൂന്ന്, ധേമാജിയിൽ നിന്ന് രണ്ട്, ഗോലഘട്ട്, നാഗോൺ എന്നിവിടങ്ങളിൽ നിന്നും നാല് എന്നിങ്ങനെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തത്.

കഴിഞ്ഞ ദിവസം 263 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. പരിശോധനാഫലം നെഗറ്റീവായ 152 പേർ ആശുപത്രി വിട്ടു. കമ്രൂപ്, ധുബ്രി, ഹോജായ്, ഗോലഘട്ട്, നാഗോൺ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. 11 മാസം പ്രായമുള്ള കുഞ്ഞടക്കം 60 പേർ ഗുവാഹത്തിയിൽ ചികിത്സയിൽ തുടരുന്നു. അസമിൽ 36 കണ്ടെയ്‌ൻമെന്‍റ് സോണുകളുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.