അഗർത്തല: ത്രിപുരയിൽ 243 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ആകെ കൊവിഡ് കേസുകളുടെ എണ്ണം 22,275 ആയി. ആറ് പേരുടെ മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ 245 രോഗികളാണ് രോഗം ബാധിച്ച് മരിച്ചത്. ഇതിൽ 137 മരണവും തലസ്ഥാനമായ അഗർത്തലയിൽ നിന്നാണ്. നിലവിൽ 6,566 പേരാണ് ത്രിപുരയിൽ രോഗ ബാധിതരായി ചികിത്സയിലുള്ളത്. 15,441 പേർ ഇതുവരെ രോഗമുക്തി നേടി. വടക്കുകിഴക്കൻ സംസ്ഥാനത്ത് നിന്നായി ഇതുവരെ 3,58,879 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ത്രിപുരയിൽ 243 പേർക്ക് കൂടി കൊവിഡ് - ത്രിപുര കൊവിഡ് കേസുകൾ
കൊവിഡ് മരണങ്ങളിൽ കൂടുതലും തലസ്ഥാന ജില്ലയായ അഗർത്തലയിൽ.