ന്യൂഡൽഹി: നിസാമുദീന്‍ മര്‍ക്കസില്‍ സംഘടിപ്പിച്ച തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്ത 23 പേരെ വിട്ടയക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി. 5000 രൂപ പിഴ അടച്ച ശേഷമാണ് ഇവർക്ക് നാട്ടിൽ പോകാൻ അനുമതി നൽകുക.
15 രാജ്യങ്ങളിൽ നിന്നുള്ള 34 വിദേശികൾ തങ്ങൾക്ക് വ്യക്തിഗത ഉത്തരവുകളൊന്നും നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരുന്നു. ലഘുവായ ശിക്ഷ നൽകണമെന്നും ഇവർ കോടതിയിൽ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള ഒമ്പത് പേരുടെ കേസ് വിവിധ കോടതികളിലാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ജസ്റ്റിസ് എ എം ഖാൻവിൽക്കറുടെ ബെഞ്ച് വിചാരണ വേഗത്തിൽ പൂർത്തിയാക്കുന്നതിന് എന്തുചെയ്യാനാകുമെന്ന് പരിശോധിക്കാൻ എസ്‌ജിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ എസ്‌ജി ജൂലൈ 31നകം മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പിഴ അടച്ച ശേഷം സ്വന്തം നാടുകളിലെക്ക് മടങ്ങി പോകാൻ ഇതുവരെ 908 വിദേശികളെയാണ് കോടതി അനുവദിച്ചത്.