മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മുംബൈ മെട്രോപൊളിറ്റൻ പ്രദേശത്ത് രണ്ട് യുവതികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 47 ആയി.
രോഗം സ്ഥിരീകരിച്ചവരില്‍ ഒരു സ്ത്രീ യുകെയില്‍ നിന്നും മറ്റൊരാള്‍ ദുബായില്‍ നിന്നുമാണ് എത്തിയതെന്ന് അധികൃതർ അറിയിച്ചു. 22 വയസുള്ള സ്‌ത്രീയാണ് യു.കെയില്‍ നിന്നെത്തിയത്. മുംബൈയിലെ ഉല്‍ഹാസ് നഗർ സ്വദേശിയാണ് ദുബായില്‍ നിന്നെത്തിയ 49 വയസുകാരിയെന്നും അധികൃതർ അറിയിച്ചു.