ETV Bharat / bharat

ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥരെ പാകിസ്ഥാന്‍ വിട്ടയച്ചു

കാല്‍നടയാത്രക്കാരനെ വാഹനം ഉപയോഗിച്ച് ഇടിച്ചിട്ട കേസില്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തതായി പാക്‌ പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

author img

By

Published : Jun 15, 2020, 9:56 PM IST

Pakistan  Indian High Commission  ഇന്ത്യന്‍ ഹൈക്കമ്മിഷന്‍  ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥരെ  ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥരെ പാകിസ്ഥാന്‍ വിട്ടയച്ചു  ന്യൂഡല്‍ഹി
ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥരെ പാകിസ്ഥാന്‍ വിട്ടയച്ചു

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ അറസ്റ്റിലായ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥരെ വിട്ടയച്ചു. ഇവര്‍ തിരികെ പാകിസ്ഥാനിലെ ഇന്ത്യന്‍ മിഷനില്‍ തിരിച്ചെത്തിയതായും പാക്‌ അധികൃതര്‍ അറയിച്ചു. ഇസ്ലമാബാദിലെ ഓഫീസില്‍ നിന്നും തിങ്കളാഴ്‌ച രാവിലെ എട്ടര മുതല്‍ ഉദ്യോഗസ്ഥരെ കാണാതായെന്നും ഇവരുമായുള്ള ആശയവിനിമയം രണ്ട് മണിക്കൂറുകളോളം നഷ്ടമായെന്നും ഇവര്‍ പാക് ഇന്‍റലിജന്‍സ് ഏജസിയുടെ പക്കലാണെന്ന് സംശയിക്കുന്നതായും ഇന്ത്യ ആരോപിച്ചിരുന്നു.

തുടര്‍ന്ന് ഇന്ത്യയിലെ പാക്‌ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ സെയ്‌ദ്‌ ഹൈദര്‍ ഷായെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ കാല്‍നടയാത്രക്കാരനെ വാഹനം ഉപയോഗിച്ച് ഇടിച്ചിട്ട കേസില്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തതായി പാക്‌ പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. അതേസമയം ഉദ്യോഗസ്ഥരുടെ അറസ്റ്റ്‌ സംബന്ധിക്കുന്ന കാര്യം അറിയിച്ചിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.