ഹൈദരാബാദ്: കുവൈറ്റ്, ദുബായ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വ്യാജ യാത്രാരേഖകൾ നൽകി സ്ത്രീകളെ കബളിപ്പിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സയ്യിദ് കരീം, ഷെയ്ക്ക് അബ്ദുല്‍ ജാവീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വിദേശത്ത് തൊഴിലവസരം വാഗ്ദാനം ചെയ്ത് കടപ്പയിലെ നാഷണൽ ട്രാവൽസ് ഉടമ ട്രാവൽ ഏജന്‍റ് ജബ്ബാർ ഖാൻ തന്നെ സമീപിച്ചതായി ജനുവരി 28ന് കുപ്പാല ഭൂദേവി എന്ന യുവതിയിൽ നിന്നും പരാതി ലഭിച്ചിരുന്നു. പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇന്ത്യൻ ശിക്ഷ നിയമം സെക്ഷൻ 420 പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.