കശ്‌മീർ: ജമ്മു കശ്‌മീരിലെ വിവിധ ജയിലുകളിലായി കഴിഞ്ഞ ആഴ്‌ച 185 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജയിൽ ഡയറക്‌ടർ ജനറൽ വി.കെ സിംഗ്. ജയിൽ അന്തേവാസികളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി രോഗലക്ഷണങ്ങൾ പ്രകടമല്ലാത്ത കൊവിഡ് ബാധിതരെ മാറ്റിപാർപ്പിക്കാൻ കശ്‌മീരിലെ വിവിധ ജില്ലകളിൽ താൽക്കാലിക ജയിലുകൾ സ്ഥാപിക്കുകയാണ്. തെക്കൻ കശ്‌മീരിലെ അനന്ത്‌നാഗിലും ശ്രീനഗർ സെൻട്രൽ ജയിലിലുമായി 200 ഓളം തടവുകാർ കഴിഞ്ഞ ഒരു മാസത്തിനിടെ രോഗമുക്തി നേടി. എന്നാൽ, കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ ജമ്മു കശ്‌മീരിലുടനീളം 185 തടവുകാർക്കാണ് രോഗബാധയുള്ളതായി കണ്ടെത്തിയത്. അംഫല്ലയിൽ 56, കോട്ട് ഭൽവാൾ ജയിലിൽ നാല്, കത്വ ജില്ലാ ജയിലിൽ 51, രജൗരി ജില്ലാ ജയിലിൽ 50, ഭദേർവ ജില്ലാ ജയിലിൽ 24 തടവുകാർക്കുമാണ് കൊവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചത്. വൈറസ് ബാധിതരായ തടവുകാരുടെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ജയിൽ ഡയറക്‌ടർ ജനറൽ അറിയിച്ചു.
ജമ്മു കശ്‌മീരിൽ 185 തടവുകാർക്ക് കൂടി കൊവിഡ്
അംഫല്ലയിൽ 56, കോട്ട് ഭൽവാൾ ജയിലിൽ നാല്, കത്വ ജില്ലാ ജയിലിൽ 51, രജൗരി ജില്ലാ ജയിലിൽ 50, ഭദേർവ ജില്ലാ ജയിലിൽ 24 തടവുകാർക്കുമാണ് കൊവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചു.