ലഖ്‌നൗ: വിവാഹ വാഗ്‌ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്‌തയാൾ അറസ്‌റ്റിൽ. 18 വയസുള്ള യുവതിയെ സമപ്രായക്കാരനായ യുവാവ് വിവാഹ വാഗ്‌ദാനം നൽകി ആറു മാസത്തോളം പീഡിപ്പിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ബല്ലിയയിലാണ് സംഭവം. ഗഡ്‌വാർ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വിവാഹത്തിനായി സമ്മർദം ചെലുത്തിയപ്പോൾ യുവതിയെ മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. യുവതിയുടെ ബന്ധുവിന്‍റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റര്‍ ചെയ്യുകയും യുവതിയെ വൈദ്യ പരിശോധനയ്‌ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തതായി ഗഡ്‌വാർ സ്‌റ്റേഷൻ ഓഫീസർ അനിൽ ചന്ദ്ര തിവാരി അറിയിച്ചു.
വിവാഹവാഗ്‌ദാനം നൽകി പീഡനം; പ്രതി അറസ്റ്റില്‍ - വിവാഹ വാഗ്‌ദാനം നൽകി പീഡനം
ഉത്തർപ്രദേശിലെ ബല്ലിയയിലാണ് സംഭവം. വിവാഹത്തിനായി സമ്മർദം ചെലുത്തിയപ്പോൾ യുവതിയെ മർദിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു