ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിന് ശേഷം 16 ലക്ഷം പേർ ആം ആദ്മി പാർട്ടിയിൽ ചേർന്നതായി ആം ആദ്മി നേതാവ് ഗോപാൽ റായ്. പാർട്ടി വിപുലീകരിക്കുന്നതിനായി “രാഷ്ട്രനിർമ്മാണം” എന്ന പേരിൽ ആം ആദ്മി പാർട്ടി ക്യാമ്പയിൻ ആരംഭിക്കുകയും അതിനു കീഴിൽ 9871010101 എന്ന ഫോൺ നമ്പർ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. നമ്പറിൽ മിസ്‌ഡ് കോൾ അടിക്കുന്നതിലൂടെ ആളുകൾക്ക് ആം ആദ്മി പാർട്ടിയുടെ പ്രചാരണത്തിൽ ചേരാൻ അവസരം ലഭ്യമാക്കിയിരുന്നു. ഇതുവഴി ഡൽഹിയിൽ 1,72,269 ഉം യുപിയിൽ 1,81,212 ഉം ഉൾപ്പെടെ 16 ലക്ഷം പേരാണ് ആം ആദ്മി പാർട്ടിയിൽ ചേർന്നതെന്ന് റായ് പറഞ്ഞു. പാർട്ടി ഞായറാഴ്ച മുതൽ 20 സംസ്ഥാനങ്ങളിൽ മെഗാ ക്യാമ്പയിൻ ആരംഭിക്കും. പ്രചാരണത്തിനായി വിവിധ സംസ്ഥാനങ്ങളിൽ കോർഡിനേറ്റർമാരെ നിയോഗിച്ചിട്ടുണ്ടെന്നും റായ് കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ എംപി ഭഗവന്ത് മാൻ, ഗോവയിൽ നിന്നുള്ള ആം ആദ്മി പാർട്ടി അംഗം എൽവിസ് ഗോമസ് എന്നിവരാണ് സംസ്ഥാന കോർഡിനേറ്റർമാർ.
ഡൽഹി തെരഞ്ഞെടുപ്പിന് ശേഷം 16 ലക്ഷം പേർ ആംആദ്മി പാർട്ടിയിൽ ചേർന്നു: ഗോപാൽ റായ്
ഡൽഹിയിൽ 1,72,269 ഉം യുപിയിൽ 1,81,212 ഉം ഉൾപ്പെടെ 16 ലക്ഷം പേർ ഫോൺ നമ്പർ ഉപയോഗിച്ച് ആം ആദ്മി പാർട്ടിയിൽ ചേർന്നതായി റായ് പറഞ്ഞു.