ETV Bharat / bharat

ബംഗ്ലാദേശ് പൗരന്മാരെ ചാർട്ടേഡ് വിമാനത്തിൽ ധാക്കയിലേക്ക് അയച്ചു

156 പേരുമായി വെള്ളിയാഴ്ച ഉച്ചയോടെയാണ് യുഎസ് ബംഗ്ലാ എയർലൈൻസ് വിമാനം പുറപ്പെട്ടത്.

author img

By

Published : May 9, 2020, 12:55 AM IST

Stranded Bangladeshis  Bangladesh nationals  US Bangla Airlines  COVID-19 lockdown  Chennai news  Chartered flight  ബംഗ്ലാദേശ് പൗരന്മാരെ ചാർട്ടേഡ് വിമാനത്തിൽ ധാക്കയിലേക്ക് അയച്ചു  ധാക്ക  യുഎസ് ബംഗ്ലാ എയർലൈൻസ്
ബംഗ്ലാദേശ്

ചെന്നൈ: ലോക്ക് ഡൗണിനെ തുടർന്ന് ചെന്നൈയില്‍ കുടുങ്ങിക്കിടക്കുന്ന ബംഗ്ലാദേശ് പൗരന്മാരെ ചാർട്ടേഡ് വിമാനത്തിൽ ധാക്കയിലേക്ക് അയച്ചു. 156 പേരുമായി വെള്ളിയാഴ്ച ഉച്ചയോടെയാണ് യുഎസ് ബംഗ്ലാ എയർലൈൻസ് വിമാനം പുറപ്പെട്ടത്. വൈദ്യചികിത്സ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് സംസ്ഥാനത്തെത്തിയവരാണ് ഇവർ. അയൽരാജ്യത്തെ പൗരന്മാർക്ക് വേണ്ടി ഇത്തരത്തിലുള്ള നാല് വിമാനങ്ങൾ കൂടി ഒരാഴ്ചയ്ക്കുള്ളിൽ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

അടുത്ത ദിവസം ഒരു വിമാനം കൂടി സർവീസ് നടത്തും. മറ്റുള്ളവ മെയ് 10, 13, 14 തിയതികളിൽ സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു. അതേസമയം 114 ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ജീവനക്കാർ പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിലേക്ക് പുറപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.