അമരാവതി: പതിനഞ്ച് ദിവസം പ്രായമുളള കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു. ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ സീതാ നഗരത്തിലാണ് സംഭവം. കുഞ്ഞിനെ അമ്മയും അമ്മൂമ്മയും മുത്തശ്ശിയും ചേർന്നാണ് കൊന്നതെന്ന് പൊലീസ് പറഞ്ഞു.
ശ്രുജനയ്ക്ക് പെൺക്കുഞ്ഞ് ജനിച്ചത് ഇഷ്‌ട്ടപെടാത്തതാണ് കൊലപാതകതിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ കൊന്ന് അടുത്തുളള കിണറ്റിലെറിഞ്ഞ ഇവർ കുഞ്ഞിനെ കാൺമാനില്ലെന്ന് പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്മയും അമ്മൂമ്മയും മുത്തശ്ശിയുമാണ് പ്രതികളെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.