ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബദൗനില്‍ ഒരാള്‍ക്ക് കെവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ പതിനാല് ഗ്രാമങ്ങള്‍ സീല്‍ ചെയ്‌തു. നിസാമുദ്ദീനിലെ തബ്‌ലിഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത ആന്ധ്രാ പ്രദേശ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ബദൗന്‍ ജില്ലയിലെ ഭവാനിപൂര്‍ കാളിയിലെ മുസ്ലിം പള്ളിയിലെ അന്തേവാസിയാണ്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രദേശത്തിന്‍റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ സീല്‍ ചെയ്‌തതായി ജില്ലാ മജിസ്‌ട്രേറ്റ് കമാര്‍ പ്രശാന്ത് അറിയിച്ചു. പ്രദേശവാസികള്‍ക്ക് ആവശ്യമായ അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കുമെന്നും കൊവിഡ് 19 ഉണ്ടെന്ന് സംശിക്കുന്നവരുടെ പരിശോധനകള്‍ നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്‌ചയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.