ബെംഗളൂരു: കർണാടകയിലെ തുംകൂറിൽ വാഹനാപകടത്തിൽ 13 മരണം. തുംകൂർ ജില്ലയിലെ കുനിഗലിൽ ദേശീയ പാത 75 ലാണ് കാറുകൾ കൂട്ടിയിടിച്ച് അപകടം നടന്നത്. മാരുതി ബ്രസയും ഷെവർലെ ടവേരയും കൂട്ടിയിടിച്ചാണ് അപകടം. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും.
ബെംഗളൂരുവിൽ നിന്ന് ധർമ്മസ്ഥലയിലേക്ക് പോവുകയായിരുന്ന മാരുതി ബ്രസയിലുണ്ടായിരുന്ന ലക്ഷ്മി കാന്ത്, സന്ദീപ്, മധു എന്നിവരും ടവേരയിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ മഞ്ജുനാഥ, സുന്ദർരാജ്, സരള, രാജേന്ദ്ര, രത്നമ്മ, ഗൗരമ്മ, തൃഷന്യ, തനൗജ, മലയശ്രീ, ചേതന എന്നിവരുമാണ് മരിച്ചത്.