ഛണ്ഡീഗഡ്: കൊവിഡും ലോക്ക്ഡൗണും കാരണം ഇന്ത്യയിൽ കുടുങ്ങിയ 125 ഓളം പാകിസ്താൻ പൗരന്മാർ അട്ടാരി-വാഗ അതിർത്തി വഴി ബുധനാഴ്ച നാട്ടിലേക്ക് മടങ്ങി. ഇവർക്കൊപ്പം 269 വിദ്യാർത്ഥികളും സ്വന്തം നാട്ടിലേക്ക് മടങ്ങി. കൊവിഡ് പരിശോധനയ്ക്കും ഇമിഗ്രേഷൻ-കസ്റ്റംസ് പരിശോധന നടപടികൾക്കും ശേഷമാണ് ഇവർ മടങ്ങിയത്. ആവശ്യമായ ക്രമീകരണങ്ങൾ ചെയ്ത് വിദ്യാർത്ഥികളെയും മറ്റുള്ളവരെയും തങ്ങളുടെ രാജ്യത്തേക്ക് മടങ്ങാൻ ഇന്ത്യൻ സർക്കാർ സഹായിച്ചതായി ഒരു എംബിബിഎസ് വിദ്യാർത്ഥി പറഞ്ഞു. തങ്ങളുടെ രാജ്യത്തേക്ക് മടങ്ങാൻ അനുവദിച്ച രണ്ട് (ഇന്ത്യ, പാകിസ്ഥാൻ) സർക്കാരുകൾക്കും മറ്റൊരു വിദ്യാർത്ഥി നന്ദി അറിയിച്ചു.
ഇന്ത്യയിൽ കുടുങ്ങിയ 125 പാകിസ്താൻ പൗരന്മാർ നാട്ടിലേക്ക് മടങ്ങി - അട്ടാരി-വാഗ
ഇന്ത്യയിൽ കുടുങ്ങിയ 269 വിദ്യാർത്ഥികളും പാകിസ്താനിലേക്ക് മടങ്ങി പോയി.