ETV Bharat / bharat

പ്രളയബാധിത സംസ്ഥാനങ്ങളില്‍ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

author img

By

Published : Jul 23, 2020, 6:39 PM IST

അസമില്‍ 16ഉം, ബിഹാറില്‍ 21ഉം എന്‍ഡിആര്‍എഫ് ടീമുകളെയാണ് നിയോഗിച്ചത്.

NDRF team  SN Pradhan  flood  National Disaster Response Force  NDRF DG  122 NDRF teams deployed in 20 states  ദുരന്തനിവാരണസേന  20 സംസ്ഥാനങ്ങളിലായി ദേശീയ ദുരന്തനിവാരണസേനയുടെ 122 ടീമുകളെ വിന്യസിച്ചു
രാജ്യത്ത് 20 സംസ്ഥാനങ്ങളിലായി ദേശീയ ദുരന്തനിവാരണസേനയുടെ 122 ടീമുകളെ വിന്യസിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് പ്രളയസാധ്യത നിലനില്‍ക്കുന്ന 20 സംസ്ഥാനങ്ങളിലായി ദുരന്തനിവാരണസേനയുടെ 122 സംഘങ്ങളെ വിന്യസിച്ചു. എന്‍ഡിആര്‍എഫ് ഡിജി എസ്‌എന്‍ പ്രദാനാണ് ഇക്കാര്യമറിയിച്ചത്. അസമില്‍ 16ഉം, ബിഹാറില്‍ 21ഉം എന്‍ഡിആര്‍എഫ് സംഘത്തെയാണ് നിയോഗിച്ചത്. മണ്‍സൂണ്‍ പതിവിലും കൂടുതലാണെന്നും അതിനാല്‍ കനത്ത മഴ ലഭിക്കുന്ന സാഹചര്യമായതിനാല്‍ പ്രളയസാധ്യത നിലനില്‍ക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിഹാറിലും അസമിലും പ്രളയം വലിയ ദുരന്തമാണ് വിതച്ചത്. ഇവിടങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ്. നേപ്പാളിലെ തരെയ് മേഖലയിലെ കനത്ത മഴയാണ് ബിഹാറില്‍ വെള്ളപ്പൊക്കമുണ്ടാകുന്നത്.

അസമില്‍ നിന്ന് 40000ത്തോളം പേരെ കുടിയൊഴിപ്പിച്ചുവെന്നും വെള്ളം ഇറങ്ങാത്തത് മൂലം 30 ജില്ലകളെയാണ് പ്രളയം ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. എയര്‍ ഇവാക്വേഷന്‍ ആവശ്യമില്ലെന്നും മുന്‍കരുതല്‍ നടപടിയായി ദുരന്തബാധിതര്‍ക്ക് പിപിഇ കിറ്റുകള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമടക്കം ഇരട്ട പ്രതികൂല സാഹചര്യങ്ങളെയാണ് അഭിമുഖീകരിക്കുന്നതെന്നും എന്‍ഡിആര്‍എഫ് ഡിജി പറഞ്ഞു. എല്ലാ നദികളും നിലവില്‍ പരിധി കവിഞ്ഞ് ഒഴുകുകയാണ്. കോസി, ഗണ്ഡക്, കംലബനാല്‍, മഹാനന്ദ എന്നീ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്. ബിഹാറില്‍ ഇതുവരെ ആരും മരിച്ചിട്ടില്ലെന്നും പക്ഷെ നിരവധി ആളുകള്‍ക്കാണ് പാമ്പ് കടിയേല്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അസമില്‍ പ്രളയം 30 ജില്ലകളെ ബാധിച്ചെന്നും ഇതുവരെ 89 പേര്‍ മരിക്കുകയും 56,27,389 പേരെ പ്രളയം ബാധിച്ചെന്നും സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് അതോറിറ്റി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.