ETV Bharat / bharat

മറക്കാനാകുമോ ബെല്ലാരി ; ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാന്‍ സോണിയ ഗാന്ധിയും

തന്നെ ആദ്യമായി ലോക്‌സഭയിലേക്കെത്തിച്ച ബെല്ലാരിയില്‍ നിന്ന് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

Bharat Jodo  Bharat Jodo Yatra Latest Update  Sonia Gandhi  Congress President Sonia Gandhi  Congress President  Sonia Gandhi will join Bharat Jodo Yatra  Bellary  Karnataka  ബെല്ലാരി  ഭാരത് ജോഡോ യാത്ര  സോണിയ ഗാന്ധി  സോണിയ  രാഹുല്‍ ഗാന്ധി  കോണ്‍ഗ്രസ് അധ്യക്ഷ  കോണ്‍ഗ്രസ്  മല്ലികാര്‍ജുന്‍ ഖാര്‍ഗെ  കർണാടക  ബിജെപി
മറക്കാനാകുമോ 'ബെല്ലാരി'; ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാന്‍ സോണിയ ഗാന്ധിയും
author img

By

Published : Oct 2, 2022, 8:46 PM IST

ന്യൂഡല്‍ഹി : ജനങ്ങള്‍ക്കിടയിലേക്കിറങ്ങി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കുചേരാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും. ബിജെപി ഭരിക്കുന്ന കർണാടകയിലൂടെ പുരോഗമിക്കുന്ന യാത്രയില്‍ ഒക്‌ടോബർ ആറിന് ബെല്ലാരിയിൽ സോണിയ ഗാന്ധിയും ഭാരത് ജോഡോയുടെ ഭാഗമാകുമെന്ന് എഐസിസിയിലെ മുതിര്‍ന്ന നേതാവ് ഇടിവി ഭാരതിനോട് പ്രതികരിച്ചു. 1999 ലെ കന്നി തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ പരമ്പരാഗത ഗാന്ധി നെഹ്‌റു കോട്ടയായ അമേഠിക്കൊപ്പം തന്നെ ലോക്‌സഭയിലേക്കെത്തിച്ച ബെല്ലാരിയും സോണിയയെ സംബന്ധിച്ച് പ്രധാനമാണെന്നതിനാലാണ് യാത്ര മണ്ഡലത്തിലെത്തുമ്പോള്‍ അവര്‍ പങ്കുചേരാന്‍ കാരണമെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്കുള്ള പ്രധാന മത്സരാര്‍ഥിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സോണിയക്കൊപ്പം യാത്രയിൽ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഖാർഗെയുടെ സാന്നിധ്യം കർണാടകയിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രതീക്ഷ വർധിപ്പിക്കുമെന്നും വിലയിരുത്തലുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിന്‍റെ അഴിമതി ഉയര്‍ത്തിക്കാട്ടിയുള്ള പ്രചരണത്തിനാണ് കോണ്‍ഗ്രസ് ശ്രമം. യാത്രയില്‍ സോണിയ ഗാന്ധി പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്‌തേക്കുമെന്നും അറിയുന്നു.

തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് ജമ്മു കശ്മീരിൽ സമാപിക്കുന്ന 3,570 കിലോമീറ്റര്‍ സഞ്ചരിച്ചുകൊണ്ടുള്ള 150 ദിവസം നീളുന്ന രാഹുലിന്‍റെ കാൽനട ജാഥ സെപ്റ്റംബർ ഏഴിനാണ് ആരംഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.