ലഖ്നോ: വോട്ടര്‍മാര്‍ 'അബദ്ധം' കാണിച്ചാല്‍ യുപി കേരളമോ, ബംഗാളോ, കശ്മീരോ ആയി മാറുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നതിന് എതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് യോഗി ആദിത്യ നാഥ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് വിവാദ പ്രസ്താവന നടത്തിയത്.
-
मतदान करें, अवश्य करें !
— BJP Uttar Pradesh (@BJP4UP) February 9, 2022 " class="align-text-top noRightClick twitterSection" data="
आपका एक वोट उत्तर प्रदेश का भविष्य तय करेगा। नहीं तो उत्तर प्रदेश को कश्मीर, केरल और बंगाल बनते देर नहीं लगेगी: मुख्यमंत्री श्री @myogiadityanath pic.twitter.com/03VUlXOY35
">मतदान करें, अवश्य करें !
— BJP Uttar Pradesh (@BJP4UP) February 9, 2022
आपका एक वोट उत्तर प्रदेश का भविष्य तय करेगा। नहीं तो उत्तर प्रदेश को कश्मीर, केरल और बंगाल बनते देर नहीं लगेगी: मुख्यमंत्री श्री @myogiadityanath pic.twitter.com/03VUlXOY35मतदान करें, अवश्य करें !
— BJP Uttar Pradesh (@BJP4UP) February 9, 2022
आपका एक वोट उत्तर प्रदेश का भविष्य तय करेगा। नहीं तो उत्तर प्रदेश को कश्मीर, केरल और बंगाल बनते देर नहीं लगेगी: मुख्यमंत्री श्री @myogiadityanath pic.twitter.com/03VUlXOY35
ഉത്തര്‍പ്രദേശിനെ കുറ്റകൃത്യങ്ങള്‍, വര്‍ഗീയകലാപങ്ങള്‍ എന്നിവയില്‍ നിന്ന് മുക്തമാക്കി, എല്ലാവര്‍ക്കും ഭയരഹിതമായ ജീവതസാഹചര്യം സൃഷ്ടിക്കുക എന്ന ബിജെപിയുടെ ഉദ്ദ്യമത്തിന് ശക്തിപകരുന്നതിന് വേണ്ടി ജനങ്ങള്‍ വോട്ട്ചെയ്യണമെന്ന അഭ്യര്‍ഥനയും യോഗി ആദിത്യനാഥ് നടത്തി. രണ്ടാം തവണ അധികാരത്തിലേറാനുള്ള ജനവിധിയാണ് യോഗി ആദിത്യ നാഥ് ഈ തെരഞ്ഞെടുപ്പില്‍ തേടുന്നത്.
അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടിയാണ് യുപിയില്‍ ബിജെപിയുടെ മുഖ്യ എതിരാളി. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് പുറത്തുവന്ന കണക്ക് പ്രകാരം ഒന്നാംഘട്ട വോട്ടെടുപ്പിലെ പോളിങ് ശതമാനം 20.03 ശതമാനമാണ്. കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഒന്നാംഘട്ടത്തില്‍ പതിനൊന്ന് ജില്ലകളിലെ 58 അസംബ്ലി നിയോജക മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ജാട്ട് സമുദായത്തിന് സ്വാധീനമുള്ള പശ്ചിമ യുപി ഈ ഘട്ടത്തിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. കര്‍ഷകസമുദായമായ ജാട്ടുകള്‍ തങ്ങളൊടൊപ്പം നിലനില്‍ക്കുമോ എന്നുള്ള ചോദ്യം ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്.
ALSO READ: ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; വിധിയെഴുതാൻ 58 മണ്ഡലങ്ങൾ