ബെംഗളുരു: ബെംഗളുരു നഗരത്തിൽ ഭൂമിക്കടിയില്‍ നിന്ന് ഉഗ്രശബ്‌ദം. വെള്ളിയാഴ്‌ച രാവിലെയാണ് ചെറിയ സ്‌ഫോടക ശബ്‌ദം ഉണ്ടായത്. ഹെമ്മിഗെപുര, കെങ്കേരി, ജ്ഞാനഭാരതി, ആർആർ നഗർ, കഗ്ഗലിപുര പ്രദേശങ്ങളിലാണ് ഭൂചലനത്തിന് സമാനമായ ശബ്‌ദം അനുഭവപ്പെട്ടത്.
എന്നാൽ ഭൂചലനത്തിന്‍റെയോ ഭൂകമ്പത്തിന്‍റേയോ ലക്ഷണങ്ങൾ സീസ്‌മോഗ്രാഫിൽ കാണിക്കുന്നില്ലെന്ന് കർണാടക പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ 11.50നും 12.15നും ഇടയിലാണ് ഉഗ്ര ശബ്‌ദമുണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു.
Also Read: Running train catches fire: മധ്യപ്രദേശില്‍ ഓടുന്ന ട്രെയിന് തീപിടിച്ചു; ആളപായമില്ല