ETV Bharat / bharat

Bengal Minister Jyotipriya Mallick Arrested: റേഷന്‍ അഴിമതി കേസ്; ബംഗാള്‍ വനം മന്ത്രി ജ്യോതിപ്രിയ മല്ലിക്ക് അറസ്റ്റില്‍ - Jyotipriya Mallick Arrested By ED

Ration Scam Case: ബംഗാള്‍ മന്ത്രി ജ്യോതിപ്രിയയെ ഇഡി അറസ്റ്റ് ചെയ്‌തു. നടപടി മന്ത്രിയുടെ വസതിയിലെ പരിശോധനയ്‌ക്കും ചോദ്യം ചെയ്യലിനും പിന്നാലെ. താന്‍ ഗൂഢാലോചനയുടെ ഇരയെന്ന് ജ്യോതിപ്രിയ. പ്രതികരിക്കാതെ മുഖ്യമന്ത്രി മമത ബാനര്‍ജി.

Ration scam West Bengal  Bengal Minister Jyotipriya Mallick Arrested  റേഷന്‍ അഴിമതി കേസ്  ബംഗാള്‍ വനം മന്ത്രി ജ്യോതിപ്രിയ മല്ലിക്ക്  Ration Scam Case  Bengal Ration Scam Case  Bengal Minister Jyotipriya Mallick  Jyotipriya Mallick Arrested By ED  ED
Bengal Minister Jyotipriya Mallick Arrested By ED In Ration Scam Case
author img

By ETV Bharat Kerala Team

Published : Oct 27, 2023, 7:10 AM IST

കൊല്‍ക്കത്ത : റേഷന്‍ അഴിമതി കേസില്‍ പശ്ചിമ ബംഗാള്‍ വനം വകുപ്പ് മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ജ്യോതിപ്രിയ മല്ലിക്ക് അറസ്റ്റില്‍. വ്യാഴാഴ്‌ചയാണ് (ഒക്‌ടോബര്‍ 26) മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ED) അറസ്റ്റ് ചെയ്‌തത് (Enforcement Directorate). സാള്‍ട്ട് ലേക്കിലുള്ള മല്ലിക്കിന്‍റെ വസതിയില്‍ ഇഡി ഇന്നലെ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് (Bengal Minister Jyotipriya Mallick).

റേഷന്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായിയായ ബക്കിപൂര്‍ റഹ്‌മാന്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ജ്യോതിപ്രിയ മല്ലിക്കിലെത്തിയത്. മുന്‍ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു ജ്യോതിപ്രിയ (Ration Scam Case).

മല്ലിക്കിന്‍റെ വസതിക്ക് പുറമെ അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള കേന്ദ്രങ്ങളിലും കഴിഞ്ഞ ദിവസം ഇഡി റെയ്‌ഡ് നടത്തിയിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്‌തന്‍ കൂടിയാണ് ജ്യോതിപ്രിയ മല്ലിക്ക്. പാര്‍ട്ടിയിലെ നേതാക്കള്‍ വിവിധ അഴിമതി കേസില്‍ അന്വേഷണം നേരിടുകയാണ്. ഇതിനിടെയാണ് മല്ലിക്കിന്‍റെ അറസ്റ്റ് (Bengal Ration Scam Case).

ജ്യോതിപ്രിയ മല്ലിക്കിന്‍റെ പ്രതികരണം : ഇഡി അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ സെന്‍റര്‍ ആംഡ് പൊലീസ് ഫോഴ്‌സ്‌ (Central Armed Police Force -CAPF) ജ്യോതിപ്രിയ മല്ലിക്കിനെ കൊണ്ടു പോകുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വളയുകയും വിഷയത്തില്‍ പ്രതികരണം ആരായുകയും ചെയ്‌തു. 'ഗുരുതര ഗൂഢാലോചനയുടെ ഇരയാണ് താനെന്ന്' അദ്ദേഹം പറഞ്ഞു. ബിജെപി തന്നെ വേട്ടയാടുകയാണെന്നും ഇത് രാഷ്‌ട്രീയ പകപോക്കലാണെന്നും മല്ലിക്ക് ആരോപിച്ചു. അതേസമയം മുഖ്യമന്ത്രി മമത ബാനര്‍ജിയോ മറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളോ മന്ത്രിയുടെ അറസ്റ്റിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല (Jyotipriya Mallick Arrested By ED).

ഇഡി അറസ്റ്റ് നേരത്തെയും: അധ്യാപക നിയമന അഴിമതി കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ പാര്‍ഥ ചാറ്റര്‍ജിയെ ഇഡി നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. മന്ത്രിക്ക് പുറമെ സഹായിയായ അര്‍പ്പിത മുഖര്‍ജിയും അറസ്റ്റിലായിരുന്നു. കേസില്‍ ഇരുവര്‍ക്കുമെതിരെ പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മിഷന്‍ (West Bengal School Service Commission -WBSSC) അന്വേഷണം പുരോഗമിക്കുകയാണ് (Bengal Minister Jyotipriya Mallick Case).

പശുക്കടത്ത് കേസിലും അറസ്റ്റ്: പശുക്കടത്ത് കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് നേരത്തെ അറസ്റ്റിലായിരുന്നു. ബര്‍ഭം ജില്ല പ്രസിഡന്‍റ് അനുബത്ര മൊണ്ടലുവാണ് അറസ്റ്റിലായത്. കൂടാതെ കല്‍ക്കരി കുംഭക്കോണ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ബന്ധുവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് ബാനര്‍ജിയെയും ഇഡി പലതവണ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തിട്ടുണ്ട്.

Also Read: ED raids WB minister Jyotipriya Mallick's Residence: റേഷൻ വിതരണത്തിൽ അഴിമതി : ബംഗാൾ വനംമന്ത്രി ജ്യോതിപ്രിയ മല്ലിക്കിന്‍റെ വസതിയിൽ ഇഡി റെയ്‌ഡ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.