ETV Bharat / bharat

റാമോജി ഫിലിം സിറ്റിയിൽ ശ്രീരാമ പാദ പൂജ; ചടങ്ങ് അയോധ്യ പ്രതിഷ്‌ഠ ദിനത്തോടനുബന്ധിച്ച്

Lord Ram Pooja at Ramoji Film City: റാമോജി ഫിലിം സിറ്റിയിൽ ശ്രീരാമന്‍റെ കാൽപ്പാടുകളുടെ പ്രതീകാത്മമായി നിർമിച്ച ശിൽപ്പത്തിൽ പൂജ നടത്തി. 13 കിലോഗ്രാം ഭാരമുള്ളതാണ് ശിൽപം.

Ramoji Film City  Ayodhya temple  രാമോജി ഫിലിം സിറ്റി  അയോധ്യയിലെ രാമക്ഷേത്രം
Ramoji Film City MD Vijayeswari performs puja of Lord Ram's footprints
author img

By ETV Bharat Kerala Team

Published : Jan 10, 2024, 8:58 AM IST

Updated : Jan 10, 2024, 9:10 AM IST

ഹൈദരാബാദ് : ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ശ്രീരാമന്‍റെ കാൽപ്പാടുകൾ പ്രതിനിധീകരിക്കുന്ന ശിൽപത്തിൽ പൂജ നടത്തി (Lord Ram footprint puja at Ramoji Film City). ഇന്നലെ (ജനുവരി 9) വൈകിട്ട് നടന്ന ചടങ്ങിന് റാമോജി ഫിലിം സിറ്റി മാനേജിങ് ഡയറക്‌ടർ വിജയേശ്വരി (MD Vijayeswari) നേതൃത്വം നല്‍കി. റാമോജി ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.

ജനുവരി 22ന് നടക്കാനിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠ ചടങ്ങിന് (Ayodhya temple consecration ceremony) രാജ്യം ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി ആണ് ഫിലിം സിറ്റിയിൽ (Ramoji Film City) പൂജ നടത്തിയത്. ഹൈദരാബാദിലെ ബോവൻപള്ളിയിൽ നിന്നുള്ള പ്രശസ്‌ത ലോഹ ശിൽപിയായ പിറ്റമ്പള്ളി രാമലിംഗ ചാരിയാണ് ശ്രീരാമന്‍റെ കാൽപ്പാടുകൾ പ്രതീകാത്മകമായി സൃഷ്‌ടിച്ചത്. 13 കിലോഗ്രാം ഭാരമുള്ള ശിൽപം അഞ്ച് ലോഹങ്ങള്‍ സംയോജിപ്പിച്ചാണ് നിർമിച്ചത്.

ശ്രീരാമന്‍റെ കാൽപാദങ്ങൾ (Footprint of Lord Rama) പ്രതിനിധാനം ചെയ്യുന്ന സൃഷ്‌ടി ദൈവികത നിറഞ്ഞതാണ്. റാമോജി ഫിലിം സിറ്റിയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ രാമഭക്തിയുടെ പ്രതീകാത്മമായി മുദ്രകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ജനുവരി 22 നാണ് ക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠ ചടങ്ങ് നടക്കാനിരിയ്‌ക്കുന്നത്. ചടങ്ങിൽ രാംലല്ല വിഗ്രഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ക്ഷേത്ര ശ്രീകോവിലിൽ സ്ഥാപിക്കും.

Also read: video: അയോധ്യ രാമക്ഷേത്രത്തിന്‍റെ മനോഹര ദൃശ്യങ്ങൾ

രാംലല്ല വിഗ്രഹം സ്ഥാപിക്കും : ജനുവരി 22ന് നടക്കുന്ന ചടങ്ങിൽ ശ്രീരാമന്‍റെ കുട്ടിക്കാലത്തെ രൂപം പ്രതിനിധീകരിക്കുന്ന രാംലല്ല വിഗ്രഹം സ്ഥാപിക്കും. കർണാടകയിൽ നിന്നുള്ള ശിൽപിയായ യോഗിരാജ് അരുൺ ആണ് വിഗ്രഹത്തിന്‍റെ നിർമിതിയ്‌ക്ക് പിന്നിൽ. ശ്രീ രാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ആണ് ക്ഷേത്രത്തിൽ സ്ഥാപിക്കാനുള്ള വിഗ്രഹം തെഞ്ഞെടുത്തത്.

അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ നിർമാണത്തിന്‍റെയും നടത്തിപ്പിന്‍റെയും ചുമതലയുള്ളത് ശ്രീരാമജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റിനാണ്. മൂന്ന് ശിൽപികളുടെ നിർമിതികളിൽ നിന്നുമാണ് ട്രസ്റ്റ് യോഗിരാജ് അരുണിന്‍റെ രാംലല്ല വിഗ്രഹം തെരഞ്ഞെടുത്തത്. 51 ഇഞ്ച് ഉയരമുള്ള അഞ്ച് വയസുള്ള രാമന്‍റെ കുട്ടിക്കാലം പ്രതിഫലിപ്പിക്കുന്നതാണ് രാംലല്ല വിഗ്രഹം.

പരിഗണനയിലുള്ളതിൽ ഏറ്റവും ദൈവികമായ രൂപമാണ് ക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിനായി തെരഞ്ഞെടുത്തത്. അയോധ്യ ക്ഷേത്രത്തിൽ സ്ഥാപിക്കാനുള്ള രാംലല്ല വിഗ്രഹത്തിന്‍റെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയതായും, രാജ്യത്തിന്‍റെ അഭിമാനമായ പ്രശസ്‌ത ശിൽപി യോഗിരാജ് അരുണിന്‍റെ നിർമിതിയാണ് തെരഞ്ഞെടുത്തതെന്നും കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി എക്‌സിൽ പറഞ്ഞിരുന്നു.

Last Updated : Jan 10, 2024, 9:10 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.