അൽവാർ(രാജസ്ഥാൻ): രാജസ്ഥാനിലെ അൽവാറിൽ വിവാഹ ഘോഷയാത്രക്കിടെ നൃത്തം ചെയ്ത ദലിത് വിഭാഗത്തിന് നേരെ ആക്രമണം. ഒരുകൂട്ടം ആളുകൾ ചേർന്ന് ദലിത് വിഭാഗത്തിൽപ്പെട്ട ആളുകളെ മർദിക്കുകയായിരുന്നു. അൽവാറിലെ മലഖേഡിലാണ് സംഭവം.
തനഗജ്ജിയിലെ ബിഹാരിവാസ് എന്ന പ്രദേശത്ത് നിന്നാരംഭിച്ച വിവാഹ ഘോഷയാത്ര മലഖേഡയിലെ ചാന്ദ് പഹരിയിൽ എത്തിയപ്പോൾ പ്രദേശവാസികളായ ഒരു കൂട്ടം ആളുകൾ ഡിജെയെ തടയുകയും ഘോഷയാത്രയിലുണ്ടായ ആളുകളെ തല്ലി ചതക്കുകയുമായിരുന്നു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്യാബിനറ്റ് മന്ത്രി ടീക്കാറാം ജൂലിയുടെ മണ്ഡലമാണ് മലഖേഡ. ടീക്കാറാം ജൂലി വിവാഹത്തിന്‍റെ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഡെപ്യൂട്ടി എസ്പി നേരിട്ടെത്തി മൊഴിയെടുത്തു. ഇതാദ്യമായല്ല അൽവാറിൽ വിവാഹ ഘോഷയാത്രയിൽ പങ്കെടുക്കുന്ന ദലിത് വിഭാഗത്തിന് നേരെ ആക്രമണമുണ്ടാകുന്നത്.
Also read: വയോധികരായ ഭിക്ഷാടകര്‍ക്ക് പൊലീസുകാരന്‍റെ ക്രൂര മര്‍ദനം- ദൃശ്യം