ശ്രീനഗര്‍ : ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി സുരക്ഷ സേന. സൈനിക ഹെലികോപ്‌റ്ററുകള്‍ അടക്കം ഉപയോഗിച്ചുള്ള തെരച്ചിലാണ് നടക്കുന്നത് (Militants Attack In Poonch). വ്യാഴാഴ്‌ച (ഡിസംബര്‍ 21) വൈകിട്ടാണ് രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്.
സുരാന്‍കോട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ ആക്രമണത്തില്‍ നാല് ജവാന്മാരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സൈനികരില്‍ രണ്ടു പേരുടെ മൃതദേഹം അംഗഭംഗം വരുത്തിയ നിലയിലാണ്. സൈനികരുടെ ആയുധങ്ങളും കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്.
മൃതദേഹം നാട്ടിലേക്ക് : ഇന്നലെ (ഡിസംബര്‍ 21) പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമ്യൂത്യു വരിച്ച കാണ്‍പൂര്‍ സ്വദേശിയായ സൈനികന്‍റെ മൃതദേഹം വൈകാതെ നാട്ടിലെത്തിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ചൗബേപൂർ സ്വദേശിയായ കരണിന്‍റെ മൃതദേഹമാണ് ഉടന്‍ നാട്ടിലെത്തിക്കുക. 2013ലാണ് കരണ്‍ ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായത്.
കര്‍ഷകനായ ബാലക് സിങ് യാദവിന്‍റെ മകനാണ് കരണ്‍. ഇന്നലെയുണ്ടായ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.
Also read: ജമ്മു കശ്‌മീരില്‍ ഭീകരാക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു, മൂന്ന് പേര്‍ക്ക് പരിക്ക്