ETV Bharat / bharat

അരുണാചലില്‍ ഏറ്റുമുട്ടല്‍ ; സൈനികര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

Tension prevails in Arunachal's Kharsang over gun firing incident : അസം റൈഫിള്‍സ് നാട്ടുകാരെ തീവ്രവാദികള്‍ എന്ന് ചാപ്പ കുത്തി ആക്രമിക്കുന്നുവെന്ന് ആരോപണം

author img

By ETV Bharat Kerala Team

Published : Nov 18, 2023, 3:16 PM IST

Tension Prevails in Aruanachals Kharsang over Gun Firing Incident  arunacahal gunfiring  peoples alleges that assam rifiles target locals  militant was admitted to Kharsang hospital  local people branding as militants  11 Battalion Assam Rifles and militants  സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് സൈന്യം  ഭീകരസംഘത്തെയാണ് തങ്ങള്‍ ആക്രമിച്ചതെന്ന് സൈന്യം  a local innocent person was shot on his leg  Police assured that a proper investigation
Tension prevails in Arunachal's Kharsang over gun firing incident

ടിന്‍സുക്കിയ: അരുണാചല്‍ പ്രദേശിലെ ഘര്‍സങില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ കടുത്ത ഏറ്റുമുട്ടല്‍. വെള്ളിയാഴ്‌ച രാത്രി മുതല്‍ ആണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത് (Arunachal Pradesh). ആക്രമണത്തില്‍ ഒരു തീവ്രവാദിക്ക് പരിക്കേറ്റിട്ടുണ്ട്.

അസം റൈഫിള്‍സ് 11 ബറ്റാലിയനും (Assam rifiles) തീവ്രവാദികളും തമ്മിലാണ് ഏറ്റുമുട്ടിയത്. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. പരിക്കേറ്റ തീവ്രവാദിയെ ഖര്‍സംഗ് (Kharsang hospital) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തുകയും സ്ഥലത്ത് സംഘര്‍ഷം ഉടലെടുക്കുകയും ചെയ്‌തു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷമായാണ് നാട്ടുകാര്‍ പ്രതികരിച്ചത്. നാട്ടുകാരെ തീവ്രവാദികള്‍ എന്ന് പറഞ്ഞ് സൈന്യം ആക്രമിക്കുകയായിരുന്നു എന്നാണ് നാട്ടുകാരുടെ വാദം. നാട്ടുകാരനായ ആളെയാണ് പൊലീസ് കാലില്‍ വെടി വച്ചതെന്നും ഇവര്‍ ആരോപിക്കുന്നു.

തീവ്രവാദികളെന്ന് ആരോപിച്ച് നിരപരാധികളെ ആക്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ഇവര്‍ പറഞ്ഞു. നാട്ടുകാരായ യുവാക്കളെ വിട്ടയക്കണമെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ഇന്‍സന്‍ ബസ്തിയല്‍ പ്രചരണം നടത്തിയ മൂന്നംഗ ഭീകരസംഘത്തെയാണ് തങ്ങള്‍ ആക്രമിച്ചതെന്നാണ് സൈന്യത്തിന്‍റെ വാദം. ഇവരാണ് തങ്ങള്‍ക്ക് നേരെ ആദ്യം അക്രമം അഴിച്ച് വിട്ടത്. ആത്മരക്ഷാര്‍ത്ഥമാണ് തിരിച്ച് വെടിയുതിര്‍ത്തത്. ഇതിലൊരാളുടെ കാലിലാണ് വെടിയേറ്റത്. മറ്റ് രണ്ട് പേര്‍ ഇരുട്ടിന്‍റെ മറവില്‍ രക്ഷപെടുക ആയിരുന്നു.

കാലില്‍ പരിക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സൈന്യം ഉറപ്പ് നല്‍കി. രണ്ട് ദിവസം മുമ്പ് ലോങ്ഡിങില്‍ നിന്ന് രണ്ട് പേരെ തട്ടിക്കൊണ്ട് പോയിരുന്നു. എന്‍എസ്‌സി എന്നിന് ശക്തികേന്ദ്രങ്ങളില്‍ നിന്നാണ് ഒരാളെ തട്ടിക്കൊണ്ട് പോയത്. ഇത് സംബന്ധിച്ചുള്ള സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് സൈനികര്‍ വഴിമരുന്നിട്ടിരിക്കുന്നത്.

Also Read; കശ്‌മീരിൽ അഞ്ച് തീവ്രവാദികളെ വധിച്ച് സൈന്യം

കഴിഞ്ഞ ദിവസം തെക്കൻ കശ്‌മീരിലെ കുൽഗാം ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് തീവ്രവാദികളെ വധിച്ച് സൈന്യം. കുൽഗാമിലെ ദംഹൽ ഹൻജിപോറ മേഖലയിലെ സാംനോ ഗ്രാമത്തിൽ വ്യാഴാഴ്‌ചയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കൊല്ലപ്പെട്ട തീവ്രവാദികൾ ആരെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല (Five Militants have been killed in Kulgam encounter).

ഓപ്പറേഷനിൽ അഞ്ച് ഭീകരർ കൊല്ലപ്പെട്ടുവെന്നും പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും കുൽഗാം എസ്എസ്‌പി പറഞ്ഞു. ഏറ്റുമുട്ടലിൽ അഞ്ച് തീവ്രവാദികളെ വധിച്ചുവെന്ന് കശ്‌മീർ സോൺ പൊലീസും എക്‌സിൽ കുറിച്ചു. 'കുൽഗാം ഏറ്റുമുട്ടലിന്‍റെ രണ്ടാം ദിവസത്തിൽ അഞ്ച് ഭീകരരെ കുൽഗാം പൊലീസും സൈന്യവും സിആർപിഎഫും ചേർന്ന് വധിച്ചു. അവരിൽ നിന്ന് കുറ്റകരമായ ചില വസ്‌തുക്കൾ കണ്ടെടുത്തിട്ടുണ്ട്. വ്യാഴാഴ്‌ച ആരംഭിച്ച ഓപ്പറേഷൻ ഇപ്പോൾ അവസാന ഘട്ടത്തിലാണ്' - കശ്‌മീർ സോൺ പൊലീസ് എക്‌സിൽ കുറിച്ചു.

പ്രദേശത്ത് കൂടുതൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ്. തീവ്രവാദികളുടെ സാന്നിധ്യത്തെ കുറിച്ച് സുരക്ഷാസേനയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു തെരച്ചിൽ നടത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ സുരക്ഷാസേന പ്രദേശം വളഞ്ഞതോടെ വെടിവയ്പ്പ് ഉണ്ടാകുകയായിരുന്നു.

തുടർന്ന് രാത്രിയോടെ ഓപ്പറേഷൻ താത്കാലികമായി നിർത്തിവച്ചു. ഇന്ന് പുലർച്ചെ വീണ്ടും തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ വെടിവയ്‌പ്പ് ഉണ്ടായി. ആർമിയുടെ 34 രാഷ്ട്രീയ റൈഫിൾസ് (Army's 34 Rashtriya Rifles), എലൈറ്റ് 9 പാരാ ഫോഴ്‌സ് (elite 9 para forces), ജമ്മു കശ്‌മീർ പൊലീസ് (Jammu and Kashmir Police), സിആർപിഎഫ് (CRPF) എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.