ETV Bharat / bharat

വെള്ളപ്പൊക്ക ദുരിതത്തില്‍ അസം, മരണം അഞ്ച് കടന്നു - വെള്ളപ്പൊക്ക ദുരിതത്തില്‍ അസം മരണം അഞ്ച് കടന്നു

647,606 പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. അസം ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ഇതുവരെ അഞ്ച് പേരാണ് വെള്ളപ്പൊക്കത്തില്‍ മരിച്ചത്. മജൗലി, ബർപേറ്റ ജില്ലകൾ പൂർണമായും വെള്ളത്തിനടിയിലാണ്.

Assam floods: Toll rises to 5, over 6.47 lakh people affected in 22 districts
വെള്ളപ്പൊക്ക ദുരിതത്തില്‍ അസം, മരണം അഞ്ച് കടന്നു
author img

By

Published : Sep 2, 2021, 12:45 PM IST

ഗുവാഹത്തി: കനത്ത മഴയില്‍ ബ്രഹ്മപുത്ര നദി കരകവിഞ്ഞതിനെ തുടർന്ന് അസമില്‍ കനത്ത വെള്ളപ്പൊക്കം. അസമിലെ 34 ജില്ലകളില്‍ 22 ജില്ലകളും വെള്ളത്തിനടിയിലാണ്. 647,606 പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. അസം ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ഇതുവരെ അഞ്ച് പേരാണ് വെള്ളപ്പൊക്കത്തില്‍ മരിച്ചത്. മജൗലി, ബർപേറ്റ ജില്ലകൾ പൂർണമായും വെള്ളത്തിനടിയിലാണ്.

22 ജില്ലകളിലെ 57 റവന്യു ഡിവിഷനുകളിലെ ജനങ്ങൾ വെള്ളപ്പൊക്കത്തിന്‍റെ കെടുതികൾ അനുഭവിക്കുകയാണ്. 1295 വില്ലേജുകൾ പൂർണമായും ദുരിതത്തിലാണ്. നല്‍ബാരി, മോറിഗോൺ, ജില്ലകളില്‍ രക്ഷാ പ്രവർത്തനം തുടരുകയാണ്. 85 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ തുറന്നിട്ടുള്ളത്.

വെള്ളപ്പൊക്ക ദുരിതത്തില്‍ അസം, മരണം അഞ്ച് കടന്നു

also read: വായു മലിനീകരണം 40% ഇന്ത്യക്കാരുടെയും ആയുർദൈർഘ്യം കുറയ്ക്കുമെന്ന് റിപ്പോർട്ട്

അതോടൊപ്പം കാസിരംഗ ദേശീയ ഉദ്യാനത്തിന്‍റെ ഭൂരിഭാഗം പ്രദേശവും വെള്ളത്തിനിടയിലാണ്. കാണ്ടാമൃഗങ്ങൾ അടക്കമുള്ള ജന്തുജാലങ്ങളെ മരണത്തില്‍ നിന്ന് രക്ഷിക്കാൻ ശ്രമം തുടരുകയാണ്. നിരവധി മാനുകൾ ഈ മേഖലയില്‍ ചത്തതായി റിപ്പോർട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.