ETV Bharat / bharat

മൂന്നിടങ്ങളിലും തോൽക്കാൻ കാരണം അമിത ആത്മവിശ്വാസം; കുറ്റപ്പെടുത്തലുമായി അസം കോൺഗ്രസ് അധ്യക്ഷൻ

author img

By PTI

Published : Dec 4, 2023, 6:54 PM IST

Bhupen Kumar Borah : തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് തോൽക്കാൻ കാരണം അമിത ആത്മവിശ്വാസമാണ്. പരാജയങ്ങൾ പാഠമാണ്. ഇത് അസമിലെ പാർട്ടിയെ ബാധിക്കില്ലെന്നും അസം കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.

Etv Bharat ഭൂപൻ കുമാർ ബോറ  Assam Congress Chief Criticize congress  അസം കോൺഗ്രസ് അധ്യക്ഷൻ  കോൺഗ്രസ് തോൽക്കാൻ കാരണം അമിത ആത്മവിശ്വാസം  Assam Congress Chief  Assembly Elections 2023  Madhyapradesh Congress Loss Reason  Rajastan Congress Loss Reason  നിയമസഭാ തെരഞ്ഞെടുപ്പു ഫലം  കോൺഗ്രസ് തോൽവി
Assam Congress Chief Criticize Over Confidence Cost Us Three States Loss

ഗുവാഹത്തി: മൂന്ന് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ (Assembly Elections 2023) കോൺഗ്രസ് തോൽക്കാൻ കാരണം അമിത ആത്മവിശ്വാസമെന്ന് അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ (Assam Congress Chief Bhupen Kumar Borah). ഈ സംസ്ഥാനങ്ങളിൽ ബി ജെ പി കാഴ്‌ചവച്ച പോരാട്ട വീര്യത്തെ പ്രശംസിച്ച ഭൂപൻ കുമാർ, എല്ലാ സൂചനകളും പരാജയത്തിലേക്ക് വിരൽ ചൂണ്ടുമ്പോഴും ബിജെപി വിജയത്തിനായി പരിശ്രമിക്കുകയാണെന്ന് പറഞ്ഞു. അമിത ആത്മവിശ്വാസം വേണ്ടെന്ന മുന്നറിയിപ്പാണ് നിയമസഭാ തെരഞ്ഞെടുപ്പു ഫലമെന്നും അസം കോൺഗ്രസ് അധ്യക്ഷൻ അഭിപ്രായപ്പെട്ടു ((Assam Congress Chief Criticize Over Confidence Cost Us Three States Loss)).

തോൽവി നേരിട്ട മൂന്ന് സംസ്ഥാനങ്ങളിലെയും കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയിൽ പാർട്ടി തോൽക്കുമെന്ന സൂചനയൊന്നും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ തോൽക്കുകയാണെന്ന് അറിഞ്ഞപ്പോളും ബിജെപി അവസാനം വരെ പൊരുതി. പക്ഷെ കോൺഗ്രസ് വിചാരിച്ചത് തങ്ങൾ അതിനോടകം ജയിച്ചതായാണ്. അസമിലും ഇത് ഒരു പാഠമാണെന്നും ബോറ ചൂണ്ടിക്കാട്ടി.

അതേസമയം ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ അസമിലെ പാർട്ടിയുടെ ഭാഗ്യത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. "തെരഞ്ഞെടുപ്പ് പ്രശ്‌നങ്ങൾ സംസ്ഥാന കേന്ദ്രീകൃതമാണ്. അസമിൽ, ഞങ്ങളുടെ പ്രധാന പ്രശ്‌നങ്ങൾ ബി ജെ പി ഭരണത്തിലെ അഴിമതിയും സിൻഡിക്കേറ്റ് രാജും ആയിരിക്കും. കർണാടകയിലും തെലങ്കാനയിലും ചെയ്‌തതുപോലെ അഴിമതിയുമായി ഞങ്ങൾ എവിടെയൊക്കെ പോരാടിയോ അവിടെയെല്ലാം ഞങ്ങൾ വിജയിച്ചു." ഭൂപൻ കുമാർ ബോറ വ്യക്തമാക്കി.

"കോൺഗ്രസ് നേതാക്കൾക്ക് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാൻ ഈ ഏജൻസികളെ ഉപയോഗിക്കുന്നു. എന്നാൽ 2024-ൽ, ഇന്ത്യാ സഖ്യം ശക്തി പ്രാപിക്കുന്നതായി ഏജൻസികൾ കണ്ടാലുടൻ, അവർ കൂറ് മാറ്റും," -ഭൂപൻ കുമാർ ബോറ പറഞ്ഞു.

Also Read: 'രാജസ്ഥാനിലെ തോൽവിക്ക് കാരണം ഗെലോട്ടിന്‍റെ താന്‍ പ്രമാണിത്തം, ഹൈക്കമാന്‍ഡിനെ പോലും ഇരുട്ടില്‍ നിര്‍ത്തി'; ടിക്കാറാം മീണ ഇടിവി ഭാരതിനോട്

പാർട്ടിക്ക് തിരിച്ചുവരവിന്‍റെ നീണ്ട ചരിത്രമുള്ളതിനാൽ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിരാശരാകരുതെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പില്‍ വിജയമായാലും തോൽവിയായാലും തങ്ങളുടെ ആശയപരമായ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.