ന്യൂഡല്‍ഹി : ടാന്‍സാനിയ പൊലീസിന് വാഹനങ്ങള്‍ കൈമാറി മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ്. 150 ട്രക്കുകളും ബസുകളുമാണ് ടാന്‍സാനിയ പൊലീസിന് കമ്പനി കൈമാറിയത്. അശോക് ലെയ്‌ലാന്‍ഡും ടാന്‍സാനിയ ആഭ്യന്തര മന്ത്രാലയവും തമ്മിലുള്ള കരാറിന്‍റെ ഭാഗമായാണ് വാഹനങ്ങള്‍ വിതരണം ചെയ്‌തത്.
ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ച വായ്‌പയുടെ അടിസ്ഥാനത്തിലാണ് വാഹനങ്ങള്‍ നിര്‍മിച്ചത്. പൊലീസ് സ്റ്റാഫ് ബസുകള്‍, 4X4 പൊലീസ് ട്രൂപ്പ് കാരിയറുകള്‍, ആംബുലന്‍സുകള്‍, റിക്കവറി ട്രക്കുകള്‍, മറ്റ് ലോജിസ്റ്റിക് വാഹനങ്ങള്‍ എന്നിവയാണ് കൈമാറിയതെന്ന് അശോക് ലെയ്‌ലാന്‍ഡ് പ്രസ്‌താവനയിലൂടെ അറിയിച്ചു.
-
Delivering Happiness to the Tanzanian Police Force with 150 trucks and buses.#AshokLeyland #AapkiJeetHamariJeet #AshokLeylandIndia #AshokLeylandOfficial pic.twitter.com/EefM7O2RvK
— Ashok Leyland (@ALIndiaOfficial) November 17, 2022 " class="align-text-top noRightClick twitterSection" data="
">Delivering Happiness to the Tanzanian Police Force with 150 trucks and buses.#AshokLeyland #AapkiJeetHamariJeet #AshokLeylandIndia #AshokLeylandOfficial pic.twitter.com/EefM7O2RvK
— Ashok Leyland (@ALIndiaOfficial) November 17, 2022Delivering Happiness to the Tanzanian Police Force with 150 trucks and buses.#AshokLeyland #AapkiJeetHamariJeet #AshokLeylandIndia #AshokLeylandOfficial pic.twitter.com/EefM7O2RvK
— Ashok Leyland (@ALIndiaOfficial) November 17, 2022
നിലവില്‍ ടാന്‍സാനിയ പൊലീസ് ഫോഴ്‌സ് ഉപയോഗിക്കുന്ന 475 വാഹനങ്ങള്‍ക്ക് പുറമെയാണിതെന്ന് അശോക് ലെയ്‌ലാന്‍ഡ് പ്രസിഡന്‍റ് അമന്‍ദീപ് സിങ് വ്യക്തമാക്കി. വരും മാസങ്ങളില്‍ കൂടുതല്‍ വാഹനങ്ങള്‍ വിതരണം ചെയ്യുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.