ETV Bharat / bharat

പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാമെങ്കില്‍ എന്തുക്കൊണ്ട് പങ്കാളിയെ തെരഞ്ഞെടുത്ത് കൂട: അസദുദ്ദീൻ ഉവൈസി

author img

By

Published : Dec 18, 2021, 11:17 AM IST

പെൺകുട്ടികളുടെ നിയമപരമായ വിവാഹപ്രായം 21 ആക്കുന്നതിനു പകരം ആൺകുട്ടികളുടെ വിവാഹപ്രായം 18 വയസായി കുറയ്ക്കണമെന്ന് അസദുദ്ദീൻ ഒവൈസി.

legal marriage age for boys reduced to 18 Owaiasi  Asaduddin Owaisi statement on legal marriage age  proposal to raise the minimum age of marriage for women from 18 to 21  AIMIM mp against raising girls legal marriage age  പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിൽ ഒവൈസി  എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി  ആൺകുട്ടികളുടെ വിവാഹപ്രായം 18 ആക്കാൻ നിർദേശം
18 വയസിൽ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാമെങ്കിൽ എന്തുകൊണ്ട് പങ്കാളിയെ തെരഞ്ഞെടുത്തുകൂടാ: ഒവൈസി

ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആയി ഉയർത്താൻ തീരുമാനിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്‌ലിമീൻ (AIMIM) എംപി അസദുദ്ദീൻ ഒവൈസി. ഇന്ത്യൻ പൗര എന്ന നിലയ്ക്ക് 18-ാം വയസിൽ ഒരു പെൺകുട്ടിക്ക് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാമെങ്കിൽ എന്തുകൊണ്ട് ജീവിതപങ്കാളിയെ തെരഞ്ഞെടുത്തുകൂടാ എന്നായിരുന്നു അദ്ദേഹം ഉന്നയിച്ച ചോദ്യം. പെൺകുട്ടികളുടെ നിയമപരമായ വിവാഹപ്രായം 21 ആക്കുന്നതിനു പകരം ആൺകുട്ടികളുടെ വിവാഹപ്രായം 18 വയസായി കുറയ്ക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

18 വയസിൽ ഏതൊരു ഇന്ത്യൻ പൗരർക്കും കരാറുകളിൽ ഒപ്പിടാം, സ്വന്തമായി ബിസിനസ് ആരംഭിക്കാം, പ്രധാനമന്ത്രിയെയും എംപിയെയും എംഎൽഎയെയും തെരഞ്ഞെടുക്കാം. എന്നാൽ പങ്കാളിയെ തെരഞ്ഞെടുക്കാൻ പാടില്ല. വിവര സംരക്ഷണ ബിൽ (Data Protection Bill) പ്രകാരം വിവരങ്ങൾ പങ്കിടാൻ ഒരാൾക്ക് അവകാശമുണ്ട്. എന്നാൽ വിവാഹം കഴിക്കാൻ അവകാശമില്ല. ഇതിൽ എന്ത് യുക്തിയാണുള്ളതെന്നും ഒവൈസി ആരാഞ്ഞു.

ALSO READ: ജമാഅത്തെ മഹിള അസോസിയേഷൻ! സിപിഎമ്മിനും ജമാഅത്തെ ഇസ്‌ലാമിക്കും ഒരേ സ്വരമെന്ന് സുരേന്ദ്രൻ

സ്വകാര്യത ഒരാളുടെ മൗലികാവകാശമാണെന്ന് സുപ്രീം കോടതി പോലും വ്യക്തമാക്കിയിട്ടുണ്ട്. ആരെ വിവാഹം കഴിക്കണമെന്നതും എപ്പോൾ കുട്ടികൾ വേണമെന്നതും ഒരാൾക്ക് സ്വയം തീരുമാനിക്കാനുള്ള അവകാശമുണ്ട്. 14 വയസിനു ശേഷം വിവാഹം അനുവദിക്കുന്ന നിരവധി സംസ്ഥാനങ്ങൾ അമേരിക്കയിലുണ്ട്. ബ്രിട്ടനിലും കാനഡയിലും 16 വയസിൽ വിവാഹം കഴിക്കാനുള്ള അവകാശമുണ്ടെന്നും വൈസി ചൂണ്ടിക്കാട്ടി. നിയമപ്രകാരമുള്ള വിവാഹപ്രായം കുറയ്ക്കുന്നത് സ്ത്രീകളുടെ ഉന്നമനത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ ശൈശവവിവാഹങ്ങൾ കുറയുന്നത് ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നതുകൊണ്ടല്ല, മറിച്ച് ഉന്നത വിദ്യാഭ്യാസവും സാമ്പത്തിക പുരോഗതിയും കൊണ്ടാണ്. എന്നിരുന്നാലും ഏകദേശം 12 ദശലക്ഷം കുട്ടികൾ 18 വയസിന് മുമ്പ് വിവാഹിതരാകുന്നുണ്ട്. സ്ത്രീകളുടെ ഉന്നമനത്തിനായി സർക്കാർ ഒന്നും ചെയ്തിട്ടില്ല. 2005ൽ 26 ശതമാനമായിരുന്ന തൊഴിൽമേഖലയിലെ സ്ത്രീപങ്കാളിത്തം 2020ൽ 16 ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് നിയമസഭാ െതരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആവശ്യമായ പ്രായം 25 വയസിന് പകരം 21 വയസായി കുറയ്ക്കണമെന്നും അദ്ദേഹം നിർദേശിച്ചു. സ്ത്രീകളുടെ നിയമപ്രകാരമുള്ള വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള നിർദ്ദേശത്തിന് ബുധനാഴ്ച കേന്ദ്രമന്ത്രിസഭ അനുമതി നൽകിയിരുന്നു. ശീതകാല സമ്മേളനത്തിൽ സർക്കാർ പാർലമെന്‍റിൽ ബിൽ അവതരിപ്പിച്ചേക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.