പനാജി : ഗോവയിൽ വിജയിച്ച ആം ആദ്‌മി പാർട്ടിയുടെ സ്ഥാനാർഥികൾക്ക് ആശംസ അറിയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഗോവയിലെ ആം ആദ്‌മി പാർട്ടിയുടെ വിജയം സത്യസന്ധമായ രാഷ്ട്രീയത്തിന്‍റെ തുടക്കമാണെന്നും കെജ്‌രിവാൾ പറഞ്ഞു.
'ഗോവയിൽ എഎപി രണ്ട് സീറ്റിൽ വിജയിച്ചു. ക്യാപ്റ്റൻ വെൻസിക്കും എർക്രൂസിനും അഭിനന്ദനങ്ങളും ആശംസകളും. ഗോവയിൽ ഇത് സത്യസന്ധമായ രാഷ്ട്രീയത്തിന്‍റെ തുടക്കമാണ്,' കെജ്‌രിവാൾ ട്വീറ്റ് ചെയ്‌തു.
-
AAP wins two seats in Goa. Congratulations and best wishes to Capt Venzy and Er Cruz. Its the beginning of honest politics in Goa
— Arvind Kejriwal (@ArvindKejriwal) March 10, 2022 " class="align-text-top noRightClick twitterSection" data="
">AAP wins two seats in Goa. Congratulations and best wishes to Capt Venzy and Er Cruz. Its the beginning of honest politics in Goa
— Arvind Kejriwal (@ArvindKejriwal) March 10, 2022AAP wins two seats in Goa. Congratulations and best wishes to Capt Venzy and Er Cruz. Its the beginning of honest politics in Goa
— Arvind Kejriwal (@ArvindKejriwal) March 10, 2022
ബെനൗലിമിൽ മത്സരിച്ച വെൻസി വിഗാസ്, വെലിമിൽ മത്സരിച്ച ക്രൂസ് സിൽവ എന്നിവരാണ് ആം ആദ്‌മിക്കായി വിജയം നേടിയത്. അതേസമയം ഗോവയിൽ ബിജെപി ഭരണം തുടരുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. നിലവിൽ 20 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്.
ഉത്പൽ പരീക്കറിന് തോൽവി
ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകനും സ്വതന്ത്ര സ്ഥാനാർഥിയുമായ ഉത്പൽ പരീക്കറിന് തോൽവി. പനാജി മണ്ഡലത്തിൽ ബിജെപിയുടെ അറ്റനാസിയോ മൊൺസെറാറ്റിനോടാണ് ഉത്‌പൽ തോൽവി വഴങ്ങിയത്. ബിജെപി സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് ഉത്‌പൽ സ്വതന്ത്രനായി മത്സരിച്ചത്.
ALSO READ: ഗോവയില്‍ കരുത്ത് തെളിയിച്ച് ബി.ജെ.പി; പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ് റിസോര്‍ട്ടില്‍
വാശിയേറിയ മത്സരത്തില്‍ മൊൺസെറാട്ടെ 6,531 വോട്ടുകൾ നേടിയപ്പോൾ ഉത്‌പൽ പരീക്കർ 5,857 വോട്ടുകൾ നേടി. കോൺഗ്രസ് സ്ഥാനാർഥി എൽവിസ് ഗോമസിന് 3,062 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ.