ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പഞ്ചാബ് സന്ദര്‍ശനം ഇന്ന്(ജൂണ്‍ 21). സംസ്ഥാനത്ത് അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ കൂടിയായ കെജ്രിവാളിന്റെ സന്ദര്‍ശനം.
'പഞ്ചാബ് മാറ്റം ആഗ്രഹിക്കുന്നു. ആം ആദ്മിയാണ് ജനങ്ങളുടെ പ്രതീക്ഷയെന്നും' അരവിന്ദ് കെജ്രിവാള് ട്വീറ്റ് ചെയ്തു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് കെജ്രിവാള് പഞ്ചാബ് സന്ദര്‍ശിക്കുന്നത്. മുൻ എഎപി നേതാവ് സുഖ്പാല്‍ സിംഗ് ഖൈറ പഞ്ചാബ് ഏകത പാര്‍ട്ടി രൂപീകരിക്കുകയും കോണ്‍ഗ്രസുമായി ചേര്‍ന്നതും കനത്ത തിരിച്ചടിയായിരിക്കെയാണ് സന്ദര്‍ശനം.
ALSO READ: 'ഞാൻ വരുന്നു; ഇനി ഗുജറാത്ത് മാറും'; കെജ്രിവാള് ഗുജറാത്തിലേക്ക്
തെരഞ്ഞെടുപ്പിന്റെ ഭാഗമായി അരവിന്ദ് കെജ്രിവാള് ജൂണ്‍ 15ന് ഗുജറാത്ത് സന്ദര്‍ശിച്ചിരുന്നു.