ETV Bharat / bharat

Article 370 Case| 'നമ്മുടേത് പോലൊരു ഭരണഘടനയില്‍ ഹിതപരിശോധനയുടെ ചോദ്യം തന്നെ ഉദിക്കുന്നില്ല'; വ്യക്തമാക്കി സുപ്രീംകോടതി - ന്യൂഡല്‍ഹി

ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചായിരുന്നു ഹര്‍ജികള്‍ പരിഗണിച്ചത്

Article 370 Case  Article 370  Supreme Court Latest News  Supreme Court  നമ്മുടേത് പോലൊരു ഭരണഘടന  ഹിതപരിശോധന  ഭരണഘടന  ചീഫ് ജസ്‌റ്റിസ്  സുപ്രീംകോടതി  കോടതി  ന്യൂഡല്‍ഹി  ആർട്ടിക്കിൾ 370
'നമ്മുടേത് പോലൊരു ഭരണഘടനയില്‍ ഹിതപരിശോധനയുടെ ചോദ്യം തന്നെ ഉദിക്കുന്നില്ല'; വ്യക്തമാക്കി സുപ്രീംകോടതി
author img

By

Published : Aug 8, 2023, 10:54 PM IST

ന്യൂഡല്‍ഹി: ജനാധിപത്യത്തില്‍ ജനങ്ങളുടെ അഭിപ്രായം തേടേണ്ടത് അതിന് ഉത്തരവാദിത്തപ്പെട്ട സ്ഥാപനങ്ങളാണെന്നും അല്ലാതെ ഹിതപരിശോധനയുടെ കാര്യമില്ലെന്നും വ്യക്തമാക്കി സുപ്രീംകോടതി. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായി ജസ്‌റ്റിസുമാരായ എസ്‌.കെ കൗള്‍, സഞ്‌ജീവ് ഖന്ന, ബി.ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ബഞ്ചായിരുന്നു ഹര്‍ജികള്‍ പരിഗണിച്ചത്.

കോടതിയില്‍ കണ്ടത്: വാദം കേള്‍ക്കലിന്‍റെ മൂന്നാം ദിവസമായ ചൊവ്വാഴ്‌ച, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഒരു രാഷ്‌ട്രീയ തീരുമാനമാണെന്നും അതിന് മുമ്പ് ജമ്മു കശ്‌മീര്‍ ജനതയുടെ അഭിപ്രായം തേടേണ്ടിയിരുന്നുവെന്നും മൊഹമ്മദ് അക്‌ബര്‍ ലോണിക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. ഇതിന് ഹിതപരിശോധന നടന്ന ബ്രെക്‌സിറ്റിനെ കപല്‍ സിബല്‍ ഉദാഹരണമായും ചൂണ്ടിക്കാണിച്ചു. ജനങ്ങള്‍ തീരുമാനങ്ങളുടെ കേന്ദ്രമാണെന്നും അതുകൊണ്ട് ജനഹിതം തേടേണ്ടിയിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍ ഭരണഘടനാപരമായ ജനാധിപത്യത്തിൽ ജനങ്ങളുടെ അഭിപ്രായം തേടേണ്ടത് സ്ഥാപിത സ്ഥാപനങ്ങളിലൂടെയായിരിക്കണമെന്ന് ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചു. ബ്രെക്സിറ്റ് പോലൊരു സാഹചര്യം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. അന്നത്തെ സർക്കാർ എടുത്ത രാഷ്‌ട്രീയ തീരുമാനമായിരുന്നു അത്. നമ്മുടേത് പോലൊരു ഭരണഘടനയില്‍ ഹിതപരിശോധനയുടെ ചോദ്യം തന്നെ ഉദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സമയം ആർട്ടിക്കിൾ 370 ഒരു താൽക്കാലിക നടപടിയാണോ എന്ന് നിർണയിക്കാൻ ഭരണഘടന സമ്മേളന നടപടികൾ അനിവാര്യമാണെന്ന് സിബൽ കോടതിയെ അറിയിച്ചു. വകുപ്പ് അസാധുവാക്കിയത് രാഷ്‌ട്രീയ തീരുമാനമാണെന്നും അല്ലാതെ ഭരണഘടനാപരമായ തീരുമാനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഭരണഘടന ആ അധികാരം നൽകുന്നുണ്ടോ ഇല്ലയോ എന്നതായിരുന്നു ചീഫ് ജസ്‌റ്റിസിന്‍റെ ഇതിനോടുള്ള മറുചോദ്യം.

വാദ പ്രതിവാദങ്ങള്‍: ഹര്‍ജികളില്‍ വാദം നടക്കവെ, ഭരണഘടനയുടെ 370-ാം അനുച്ഛേദം ശാശ്വതമായ ഒരു സവിശേഷത നേടിയിട്ടുണ്ടോ എന്നത് തർക്കവിഷയമാണെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനോട് സുപ്രീംകോടതി അറിയിച്ചിരുന്നു. തർക്ക വിഷയം എന്നതിനാൽ തന്നെ ഇരുപക്ഷവും കേസ് വാദിക്കുമെന്നും നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ ഇല്ലയോ എന്നതിലും തർക്കമുണ്ടാകുമെന്നും ജസ്റ്റിസ് എസ്‌.കെ കൗൾ വ്യക്തമാക്കി. അതേസമയം ഭരണഘടനയുടെ 370-ാം അനുച്ഛേദം ശാശ്വതമാണെന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും, ഇത് സംവാദാത്മകമാണെന്നതിൽ യാതൊരു സംശയവുമില്ലെന്നും കപിൽ സിബൽ ഇതിന് മറുപടി നൽകിയിരുന്നു.

ആർട്ടിക്കിൾ 370 മൂന്ന് ഭാഗങ്ങളായാണെന്ന് ഹർജിക്കാരിൽ ഒരാളെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനും കോടതിയെ അറിയിച്ചു. എന്നാല്‍ ഭരണഘടന (ജമ്മു കശ്‌മീരിലേക്കുള്ള അപേക്ഷ) ഉത്തരവ്, 1954 ഭരണഘടനാ അസംബ്ലി നിലവിലിരിക്കെയാണ് പ്രഖ്യാപിച്ചതെന്നും അവർക്ക് വേണമെങ്കിൽ ആർട്ടിക്കിൾ 370 റദ്ദാക്കാമായിരുന്നുവെന്ന് സിബൽ മറുപടിയും നൽകി. 1951ലാണ് അസംബ്ലി സ്ഥാപിതമായതെന്നും അവർക്ക് ഒരു തെരഞ്ഞെടുപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 370 റദ്ദാക്കി മറ്റേതൊരു സംസ്ഥാനത്തേയും പോലെ ഇന്ത്യയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്ന് അവർക്ക് പറയാമായിരുന്നെന്നും സിബൽ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.