ന്യൂഡൽഹി: ഗാസിയാബാദിൽ 1537 ബസുകളിലായി 77,000 കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് അയച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. കൊവിഡ് കേസുകൾ വർധിച്ചതിനെത്തുടർന്ന് തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാൻ തുടങ്ങിയിരുന്നു. ഐഎസ്‌ബിടി, ആനന്ദ് വിഹാർ, കശ്മീർ ഗേറ്റ്, കൗശമ്പി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നാണ് ബസുകൾ സർവീസ് നടത്തിയതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അജയ്ശങ്കർ പാണ്ഡെ പറഞ്ഞു. ഡൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് ആരോഗ്യ വകുപ്പ്, പൊലീസ് സംഘങ്ങളെ ഇതിനായി ചുമതലപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസിയാബാദിൽ 77,000 കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി
ഐഎസ്‌ബിടി, ആനന്ദ് വിഹാർ, കശ്മീർ ഗേറ്റ്, കൗശമ്പി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നാണ് ബസുകൾ സർവീസ് നടത്തിയത്.