ഉദംപൂർ: പാകിസ്ഥാന് രഹസ്യ വിവരങ്ങൾ കൈമാറിയ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യൻ സൈന്യം. ഇന്ത്യൻ സൈന്യത്തിന്‍റെ ഉദംപൂർ ആസ്ഥാനമായുള്ള നോർത്ത് കമാൻഡാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പാകിസ്ഥാന് വിവരങ്ങൾ കൈമാറിയെന്ന് ബോധ്യമായതിനെ തുടർന്ന് ഒരു സൈനികനെ അറസ്‌റ്റ് ചെയ്‌തിരുന്നു. എത്രത്തോളം രഹസ്യങ്ങൾ ചോർന്നു. എന്തെല്ലാം രഹസ്യങ്ങൾ കൈമാറി എന്നിവയാണ് അന്വേഷിക്കുന്നത്.
ഇന്ത്യയും -ചൈനയും തമ്മിൽ സൈനിക സംഘർഷം നിലനിൽക്കുന്നതിനിടെയായിരുന്നു ഡേറ്റ കൈമാറ്റം നടന്നത്.ലഡാക്ക് മേഖലയിലെ ചൈന, പാകിസ്ഥാൻ അതിർത്തികളിലെ സുരക്ഷയുടെ ചുമതലയാണ് ഉദംപൂർ ആസ്ഥാനമായുള്ള നോർത്തേൺ കമാൻഡിനുള്ളത്.