ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുന്ന ഒരു വീഡിയോയും ഒപ്പം "ബഹുമാനപ്പെട്ട പ്രധാനമന്ത്രി, നിങ്ങൾ കർഷകരുമായി യുദ്ധത്തിലാണോ?" എന്ന ചോദ്യവുമാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.
-
प्रधानमंत्री जी, अपने किसानों से ही युद्ध? pic.twitter.com/gn2P90danm
— Priyanka Gandhi Vadra (@priyankagandhi) February 2, 2021 " class="align-text-top noRightClick twitterSection" data="
">प्रधानमंत्री जी, अपने किसानों से ही युद्ध? pic.twitter.com/gn2P90danm
— Priyanka Gandhi Vadra (@priyankagandhi) February 2, 2021प्रधानमंत्री जी, अपने किसानों से ही युद्ध? pic.twitter.com/gn2P90danm
— Priyanka Gandhi Vadra (@priyankagandhi) February 2, 2021
അതേസമയം, 'മതിലുകളല്ല പാലങ്ങളാണ് നിർമിക്കേണ്ടതെന്ന് രാഹുൽ ഗാന്ധി എം.പിയും ട്വീറ്റ് ചെയ്തിരുന്നു. ഡൽഹിയിൽ ക്രമസമാധാനനില വർധിപ്പിക്കുന്നതിനായി കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതിനെ തുടർന്നാണ് ഇരുവരും ട്വീറ്റ് ചെയ്തത്. കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളിലായി കർഷകർ പ്രതിഷേധ സ്ഥലത്തേക്ക് പോകുന്നത് തുടരുന്നതിനാൽ ഗാസിപൂർ, സിംഗു, തിക്രി അതിർത്തികളിൽ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കൂടാതെ ഡൽഹി പൊലീസ് അക്ഷർധാമിന് സമീപമുള്ള റോഡുകൾ ബ്ലോക്ക് ചെയ്യുകയും ഡൽഹിക്കും ഗാസിയാബാദിനും ഇടയിലുള്ള ദേശീയപാത -24ൽ വാഹനഗതാഗതം നിയന്ത്രിക്കുകയും ചെയ്തിരുന്നു.