ETV Bharat / bharat

സ്‌കൂട്ടറില്‍ മുംബൈയില്‍ ചുറ്റി കറങ്ങി അനുഷ്‌കയും വിരാടും, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍ - വിരാട് കോലി

മാതൃക ദമ്പതികളായ അനുഷ്‌ക ശർമയുടേയും വിരാട് കോലിയുടേയും ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്ത്. പുതിയ സ്‌പോർട്‌സ് ബയോപിക് ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് അനുഷ്‌ക.

nushka Sharma and Virat Kohli couple goals visuals  അനുഷ്‌ക ശർമയും വിരാട് കോലിയും  national news  indian celebrity news  mumbai news  ചക്‌ദ എക്‌സ്പ്രസ്  അനുഷ്‌ക ശർമ  വിരാട് കോലി
സ്‌കൂട്ടറില്‍ മുംബൈയില്‍ ചുറ്റി കറങ്ങി അനുഷ്‌കയും വിരാടും, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
author img

By

Published : Aug 22, 2022, 2:55 PM IST

മുംബൈ: മാതൃക ദമ്പതികൾ എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്ന അനുഷ്‌ക ശർമ-വിരാട് കോലി താരദമ്പതികളുടെ പുത്തന്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ശനിയാഴ്‌ച(20.08.2022) നടന്ന പ്രൊജക്‌ട് ഷൂട്ടിന് ശേഷം മുംബൈയിലെ മാധ് ദ്വീപിൽ ദമ്പതികൾ സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിന്‍റേതായിരുന്നു ദൃശ്യങ്ങൾ. ജോലി തിരക്കിനിടയിലും കുടുംബത്തിനായി വിലപ്പെട്ട കുറച്ച് സമയം അവർ മാറ്റി വയ്‌ക്കുന്നു.

സ്‌കൂട്ടറില്‍ മുംബൈയില്‍ ചുറ്റി കറങ്ങി അനുഷ്‌കയും വിരാടും, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ദൃശ്യങ്ങളിൽ അനുഷ്‌ക കറുത്ത നിറത്തിലുള്ള വസ്‌ത്രവും വിരാട് കോലി പച്ച ഷർട്ടും പാന്‍റ്‌സുമാണ് ധരിച്ചിരുന്നത്. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. 2022 ജനുവരിയിലാണ് ആദ്യത്തെ കണ്‍മണിയായ വാമിക താരദമ്പതികളുടെ ജീവിതത്തിലേക്ക് എത്തിയത്.

ഗര്‍ഭിണിയായ ശേഷം അനുഷ്‌ക തന്‍റെ അഭിനയ ജീവിതത്തിൽ നിന്ന് ഒരു നീണ്ട ഇടവേള എടുത്തിരുന്നു. നിലവിൽ താരം തന്‍റെ വരാനിരിക്കുന്ന സ്‌പോർട്‌സ് ബയോപിക് ചിത്രമായ 'ചക്‌ദ എക്‌സ്പ്രസ്' എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. ഈ സിനിമയിൽ നടി ഇന്ത്യൻ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിയുടെ വേഷം അവതരിപ്പിക്കും.

അനുഷ്‌ക തന്‍റെ കരിയറിൽ ആദ്യമായാണ് ഒരു ക്രിക്കറ്റ് താരത്തിന്‍റെ വേഷത്തില്‍ എത്തുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.